നെയ്മർ തന്നെ തുറന്നുപറയുന്നു, ഇവിടെ പുതിയൊരു നെയ്മർ ഇല്ലെന്ന്

ഈ സീസണിൽ ഒരു ഗംഭീര തുടക്കമാണ് നെയ്മർക്ക് തന്റെ ക്ലബ്ബായ പിഎസ്ജിയിൽ ലഭിച്ചിട്ടുള്ളത്.അത്യുജ്ജല പ്രകടനമാണ് താരം ഇപ്പോൾ പുറത്തെടുക്കുന്നത്. 13 മത്സരങ്ങളാണ് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി നെയ്മർ കളിച്ചത്.11 ഗോളുകളും 9 അസിസ്റ്റുകളും നെയ്മർ നേടിക്കഴിഞ്ഞു.

ഈ സീസണിൽ തിളങ്ങാൻ കഴിയുമെന്നുള്ള പ്രതീക്ഷകൾ സീസണിന്റെ മുമ്പ് തന്നെ നെയ്മർ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല വളരെയധികം ഹാർഡ് വർക്ക് ചെയ്തിരുന്ന താരം. അതിന്റെ ഫലമാണ് ഇപ്പോൾ നെയ്മർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഇത് ബ്രസീലിന്റെ ദേശീയ ടീമിന് ഒരുപാട് ഉപകാരം.

ഇവിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ നെയ്മറോട് ഒരു കാര്യം ചോദിച്ചിരുന്നു. അതായത് ഈ സീസണിലെ മിന്നും പ്രകടനം നടത്തുന്ന നെയ്മർ ഒരു പുതിയ നെയ്മറാണോ എന്നായിരുന്നു ചോദ്യം.എന്നാൽ ഇവിടെ പുതിയൊരു നെയ്മർ ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്.അതിനുള്ള കാരണം വ്യക്തമാക്കുകയും ചെയ്തു.

‘ ഇവിടെ പുതിയൊരു നെയ്മർ ഇല്ല,അങ്ങനെ ഉണ്ടെന്നു ഞാൻ കരുതുന്നുമില്ല. ഈ സീസണിലെ മികവിന്റെ കാരണം കാര്യങ്ങളെല്ലാം ഇപ്പോൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നുള്ളത് കൊണ്ടാണ്.ഈ സീസണിൽ ഒരു മികച്ച സ്റ്റാർട്ട് എനിക്ക് ലഭിച്ചു.ഈ ക്ലബ്ബിൽ വന്ന സമയത്ത് എനിക്ക് ഇതുപോലെ തന്നെയായിരുന്നു.ഞാൻ വളരെയധികം സന്തോഷവാനാണ്.ഗോളുകളും അസിസ്റ്റുകളും നേടി കൊണ്ട് എന്റെ ടീമിന് നല്ല രൂപത്തിൽ സഹായിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ഇനിയും ഈ സീസൺ മുഴുവനും ഇതുപോലെ തുടരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷകൾ ‘ നെയ്മർ ജൂനിയർ വ്യക്തമാക്കി.

കഴിഞ്ഞ സീസൺ നെയ്മറെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. പരിക്ക് കാരണം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമായിരുന്നു നെയ്മർക്ക് കഴിഞ്ഞ സീസണിൽ കളിക്കാൻ സാധിച്ചിരുന്നത്. അതിൽ തന്നെ തിളങ്ങാൻ സാധിക്കാതെ വന്നതോടെ അദ്ദേഹത്തെ ക്ലബ്ബ് ഒഴിവാക്കണമെന്നുള്ള ആവശ്യം വരെ ഉയർന്നിരുന്നു.