ഇനി മറ്റൊരു മെസ്സിയെ കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല : മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാന്റ് !

ലയണൽ മെസ്സിയെ പറ്റി പുകഴ്ത്താത്ത,അദ്ദേഹത്തെ പറ്റി സംസാരിക്കാത്ത ഫുട്ബോൾ ഇതിഹാസങ്ങൾ നിലവിൽ ലോക ഫുട്ബോളിൽ കുറവായിരിക്കും. ഒട്ടുമിക്ക ഫുട്ബോൾ ഇതിഹാസങ്ങളും മെസ്സിയുടെ മികവിനെ പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. പല എതിർ താരങ്ങൾ പോലും മെസ്സിയെ വാഴ്ത്താറുണ്ട്.

ലയണൽ മെസ്സി ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ലിയോ മെസ്സി പുറത്തെടുത്തത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കുകയായിരുന്നു. മെസ്സി നേടിയ രണ്ടു ഗോളുകളും അതിമനോഹരമായിരുന്നു.

ഈയൊരു മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റ് ലിയോ മെസ്സിയെ പ്രശംസിച്ചിട്ടുണ്ട്. ഇനി നമ്മൾ ഒരിക്കലും മറ്റൊരു മെസ്സിയെ കാണുകയില്ല എന്നാണ് ഞാൻ കരുതുന്നത് എന്നാണ് റിയോ ഫെർഡിനാന്റ് പറഞ്ഞിട്ടുള്ളത്.മെസ്സിയോളം പ്രതിഭയുള്ള ഒരു താരവും ഇനി ഫുട്ബോൾ ലോകത്ത് ജനിക്കുകയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.

അത്രയേറെ മികവിലാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 11 ഗോളുകളും 12 അസിസ്റ്റുകളും ഈ സീസണിൽ മെസ്സി നേടി കഴിഞ്ഞു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ആരും തന്നെ പത്തിലധികം ഗോളുകളും അസിസ്റ്റുകളും ഈ സീസണിൽ ഒരുമിച്ച് നേടിയിട്ടില്ല. 35 വയസ്സുള്ള മെസ്സിയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കുന്നത് എന്നോർക്കണം.

18 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളുമാണ് ഈ സീസണിൽ ലിയോ മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. മെസ്സിയുടെ ഈ മാസ്മരികപ്രകടനം ഏറെ സന്തോഷം നൽകുന്നത് അർജന്റീനയുടെ ദേശീയ ടീമിന് തന്നെയായിരിക്കും.കാരണം ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് ലയണൽ മെസ്സിയുടെ ബൂട്ടുകളിലാണ്.

Rate this post