‘ അത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു ആ വാക്ക് ഞാൻ പറയരുതായിരുന്നു, ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു ‘ : സന്ദേശ് ജിംഗൻ | Sandesh Jhingan |Kerala Blasters

സന്ദേശ് ജിങ്കൻ എന്ന പേര് ഇന്ത്യയിൽ നാല് പേര് അറിയുന്നുണ്ടെങ്കിൽ അതിൻറെ ഏറ്റവും പ്രധാന കാരണക്കാർ കേരളബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.അതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. ടീം വിട്ടുപോയിട്ടും അദ്ദേഹത്തോട് എല്ലാവർക്കും ഒരു ബഹുമാനം ഉണ്ടായിരുന്നു. 2014 ലെ ആദ്യ സീസൺ മുതൽ തന്നെ സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സനൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതിനു ശേഷം ജിങ്കന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. ജിംഗൻ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 2022 സീസണിൽ മോഹന ബഗാനായി കളിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.

“സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശം സന്ദേശ് ജിങ്കനെ പോലൊരു സീനിയർ ഫുട്ബോൾ താരത്തിൽ നിന്നും ആരും പ്രതീക്ഷിക്കുന്നതായിരുന്നില്ല. വിവാദം ശക്തമായതിനെ തുടർന്ന് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. ജിങ്കൻ എന്ന താരത്തെ തുടക്ക കാലത്ത് വലിയ പിന്തുണയോടെ വളർത്തി കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ തന്നെയാണ് താരം മോശം അഭിപ്രായം പറഞ്ഞത് എന്നത് ആയിരകണക്കിന് വരുന്ന ആരാധകരുടെ നെഞ്ച് തകർക്കുന്ന ഒന്ന് തന്നെയായിരുന്നു. കേരള ജിംഗനും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല.

ദിവസം ഇന്ത്യൻ സൂപ്പർ ലീഗിന് നൽകിയ അഭിമുഖത്തിൽ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് സംസാരിച്ചു.” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി എനിക്ക് നല്ല ഓർമ്മകളുണ്ടായിരുന്നു. കേരളത്തിൽ ആദ്യമായി ഞാൻ ലൈവ് കളിക്കുന്നത് എന്റെ മാതാപിതാക്കൾ കണ്ടു. അന്നൊക്കെ ഞാൻ റൈറ്റ് ബാക്കായാണ് കളിച്ചിരുന്നത്. ഞങ്ങളുടെ ടീമിലെ ഒരാൾ ഒരു ഗോൾ നേടി, അപ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ ഒരു ഭൂകമ്പം അനുഭവപ്പെട്ടു. എന്നെപ്പോലുള്ള ഒരു 21 വയസ്സുകാരനെ സംബന്ധിച്ചിടത്തോളം ഇത് അതിശയകരമായിരുന്നു” ജിങ്കൻ പറഞ്ഞു.

“ഓരോ തവണയും ഞാൻ കൊച്ചി കാലുകുത്തുമ്പോൾ എനിക്ക് ലഭിച്ച സ്നേഹം ഓര്മ വരും.ഇപ്പോൾ തീർച്ചയായും മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി നഗരം ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ അവിടെ എന്ത് സംഭവിച്ചാലും അത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, ആ വാക്ക് ഞാൻ പറയരുതായിരുന്നു, ഞാൻ എന്റെ തെറ്റ് അംഗീകരിച്ചു” ജിങ്കൻ പറഞ്ഞു. ഞാൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും തെറ്റുകൾ പറ്റാമെന്നും അദ്ദേഹം പറഞ്ഞു.