എംബാപ്പേ ടു റയൽ മാഡ്രിഡ്‌? എനിക്ക് സംസാരിക്കാനുള്ളത് ഈ താരങ്ങളെ കുറിച്ചാണ് എന്ന് കാർലോ ആൻസലോട്ടി

ലോക ഫുട്ബോളിലെ രാജാക്കന്മാരായ റിയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി സൂപ്പർ യുവ താരങ്ങളെയാണ് കൊണ്ടുവന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് നടത്തിയ സൈനിngകളിലും നിലവിൽ ടീമിനുള്ള സ്ക്വാഡിലും തനിക്ക് വിശ്വാസം ഉണ്ടെന്ന് റയൽ മാഡ്രിഡ് പരിശീലകൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

“നിലവിൽ ഞങ്ങൾക്കുള്ള ടീം സ്ക്വാഡിൽ എനിക്ക് സന്തോഷമുണ്ട്, ഈയൊരു മികച്ച സ്ക്വാഡ് വെച്ച് ഞങ്ങൾക്ക് പോരാടാനും മത്സരിക്കാനും കഴിയും. ആർഡ ഗൂലർ ഒരുപാട് മികച്ച ക്വാളിറ്റിയുള്ള താരമാണ്, റയൽ മാഡ്രിഡ് ഫാൻസ് ആർഡ ഗൂലറിന്റെ ഫുട്ബോൾ കളി ഒരുപാട് ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.” – കാർലോ ആന്‍സലോട്ടി പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമ്മയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രില്‍ എത്തുമെന്ന് നിരവധി ശക്തമായ റൂമറുകളാണ് എല്ലാ സീസണിലെയും ട്രാൻസ്ഫർ വിൻഡോയിൽ വരുന്നത്. 2024ൽ പി എസ് ജി യുമായി കരാർ അവസാനിക്കുന്ന എംബാപ്പെ ഈ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ എത്തുമെന്ന് നിരവധി ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്. റയൽ മാഡ്രിഡുമായുള്ള സൂപ്പർതാരത്തിന്റെ ട്രാൻസ്ഫർ റൂമറുകളുടെ പ്രതികരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി.

” എംബാപ്പേ? റയൽ മാഡ്രിഡിന്റെ താരങ്ങൾ അല്ലാത്ത കളിക്കാരെ കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കുകയില്ല. എനിക്ക് ജൂഡ് ബെല്ലിംഹാം, ആർഡ ഗൂലർ, ഫ്രാൻ ഗാഴ്സിയ, മിലാനിൽ നിന്നും തിരികെയെത്തിയ ബ്രാഹിം ഡയസ് തുടങ്ങിയ താരങ്ങളെ കുറിച്ച് സംസാരിക്കാനാവും. ഞങ്ങളുടെ ടീമിൽ ഇല്ലാത്ത താരങ്ങളെ കുറിച്ച് ഇവിടെ സംസാരിക്കുന്നത് ശരിയല്ല. ” – കാർലോ ആൻസലോട്ടി പറഞ്ഞു.

അടുത്തവർഷം ഫ്രഞ്ച് ക്ലബ്ബുമായി കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെയെ കരാർ പുതുക്കുന്നില്ലെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാനാണ് പി എസ് ജി യുടെ പ്ലാൻ. അതിനാൽ സൂപ്പർതാരത്തിനെ റയൽ മാഡ്രിഡ്‌ സ്വന്തമാക്കിയേക്കുമെന്ന് പ്രതീക്ഷകൾ ആരാധകർക്കുണ്ട്. ഫിഫ ലോകകപ്പ് ജേതാവായ എംബാപ്പയുടെ വരവ് റയൽ മാഡ്രിഡിനെ പതിന്മടങ്ങ് ശക്തരാക്കുമെന്ന് ഉറപ്പാണ്