‘ലയണൽ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുമെന്നതിൽ എനിക്ക് സംശയമില്ല’

ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, കോപ്പ അമേരിക്ക, വേൾഡ് കപ്പ്, ബാലൺ ഡി ഓർ എന്നിങ്ങനെ ഒരു പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ ലയണൽ മെസ്സി തന്റെ കരിയറിൽ എല്ലാം നേടിയിട്ടുണ്ട്. 35 കാരനായ ലയണൽ മെസ്സി 2026 വേൾഡ് കപ്പിൽ ഉണ്ടാവുമോ എന്ന ചോദ്യം ആരാധർക്ക് മുന്നിലുണ്ട്. അടുത്ത വേൾഡ് കപ്പ് അരങ്ങേറുമ്പോൾ ലയണൽ മെസ്സിക്ക് 39 വയസ്സ് തികയും.

അടുത്ത ലോകകപ്പിൽ കളിക്കാൻ തന്റെ ശരീരം അനുവദിക്കുമോയെന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ മാസം മെസ്സി പറഞ്ഞിരുന്നു. “എനിക്ക് ഫുട്ബോൾ കളിക്കാൻ ഇഷ്ടമാണ്, കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു, എനിക്ക് സുഖം തോന്നുകയും ഞാൻ ഫിറ്റാണെന്ന് തോന്നുകയും അത് ആസ്വദിക്കുന്നത് തുടരുകയും ചെയ്യുമ്പോൾ ഞാൻ അത് ചെയ്യും. എന്നാൽ അടുത്ത ലോകകപ്പ് വരെ ഇത് വളരെ കൂടുതലാണെന്ന് തോന്നുന്നു, ”മെസ്സി പറഞ്ഞു.എന്നാൽ മെസ്സിയുടെ സഹ താരം ബ്രൈറ്റന്റെ അലക്സിസ് മാക് അലിസ്റ്റർ കരുതുന്നത് 2026ൽ മെസ്സി ലോകകപ്പ് കളിക്കുമെന്നാണ്.

“വ്യക്തമായും, അടുത്ത ലോകകപ്പിൽ ഞാൻ മെസ്സിയെ കാണുന്നു. 40-ഓ 45-ഓ വയസ്സിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുമെന്നതിൽ എനിക്ക് സംശയമില്ല. മെസ്സി വളരെ പ്രൊഫഷണലാണ്, നിങ്ങൾക്കത് കാണാൻ കഴിയും, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയും മികച്ചതാണ്” tyc സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ മാക് അലിസ്റ്റർ പറഞ്ഞു.

“അടുത്ത ലോകകപ്പിൽ പങ്കെടുക്കുന്നത് ലിയോയുടെ തീരുമാനമായിരിക്കും; ശരീരം തെയ്യാറാണെങ്കിൽ മെസി അവിടെ ഉണ്ടാകും” അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടാവുമോ എന്ന ചോദ്യത്തിന് കോച്ച് ലയണൽ സ്കലോനി പറഞ്ഞു.