‘എനിക്കിനി ഒന്നും നേടാനില്ല, ഞാൻ ഫുട്ബോളിൽ എല്ലാം നേടിയിട്ടുണ്ട്’: ലയണൽ മെസ്സി |Lionel Messi

ബാഴ്‌സലോണയിലേക്കുള്ള ലയണൽ മെസ്സിയുടെ ഏറ്റവുമധികം കാത്തിരുന്ന തിരിച്ചുവരവ് പ്ലാൻ അനുസരിച്ച് നടന്നില്ല. കാരണം മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമി അർജന്റീന സൂപ്പർ താരത്തിനെ ടീമിലെത്തിച്ചിരിക്കുകയാണ്.

സ്പാനിഷ് ചാമ്പ്യന്മാരുമായുള്ള മെസ്സിയുടെ പുനഃസമാഗമത്തെക്കുറിച്ച് ധാരാളം ഹൈപ്പ് ഉണ്ടായിരുന്നുവെങ്കിലും MLS ലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ആശ്ചര്യകരമായ രീതിയിൽ വന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ ജേഴ്സിയിലാവും ഇനി 35 കാരനെ കാണാൻ സാധിക്കുക.MLS ലേക്കുള്ള തന്റെ നീക്കം പൂർത്തിയായതിനു ശേഷം BeIN സ്‌പോർട്‌സുമായുള്ള ഒരു പ്രത്യേക അഭിമുഖത്തിൽ മെസ്സി പങ്കെടുത്തു.

അവിടെ അദ്ദേഹം ഒരു പ്രസ്താവന നടത്തി ,”ഞാൻ ഫുട്ബോളിൽ എല്ലാം നേടിയിട്ടുണ്ട്. ഇനി ഒന്നും ബാക്കിയില്ല” എന്നായിരുന്നു അത്.ക്ലബ്ബ് ഫുട്ബോളിൽ സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം നേടികഴിഞ്ഞ ലിയോ മെസ്സി അർജന്റീന ടീമിനോടൊപ്പം കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ വേൾഡ് കപ്പ്‌ എന്നിവ സ്വന്ത്മാക്കി. തന്റെ കരിയറിൽ താൻ നേടിയിട്ടുള്ളതിൽ ഏറ്റവും മികച്ച നേട്ടം ഫിഫ വേൾഡ് കപ്പ്‌ ആണെന്ന് ലിയോ മെസ്സി പറഞ്ഞിട്ടുണ്ട്. ബാലൻ ഡി ഓർ ലഭിക്കുന്നതിനേക്കാൾ മികച്ചത് ഈ വേൾഡ് കപ്പ്‌ നേടിയതാണെന്നാണ് മെസ്സി പറയുന്നത്.എർലിംഗ് ഹാലൻഡിൽ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും 2024-ലെ ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത മെസ്സിക്കാണ.

വ്യക്തിഗത നേട്ടങ്ങൾക്ക് പുറമേ, മെസ്സി നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, 10 ലാ ലിഗ കിരീടങ്ങൾ, രണ്ട് ലീഗ് 1 കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റേ കിരീടങ്ങൾ, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്.ലയണൽ മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പം തന്റെ പ്രൊഫഷണൽ ക്ലബ് കരിയർ ആരംഭിച്ചു, 2003 നവംബർ 16-ന് തന്റെ 16-ആം വയസ്സിൽ ക്ലബ്ബിനായി സീനിയർ അരങ്ങേറ്റം കുറിച്ചു. 17 സീസണുകളിലായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടുകയും 303 അസിസ്റ്റുകൾ നൽകുകയും ചെയ്തു.ലയണൽ മെസ്സി 2021-ൽ പാരീസ് സെന്റ് ജെർമെയ്നിൽ ചേരുകയും രണ്ട് സീസണുകളിൽ പാരീസിയൻ ടീമിനൊപ്പം രണ്ട് ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ മൂന്ന് ട്രോഫികളാണ് അർജന്റീന സൂപ്പർ താരം നേടിയത്.

2005-ൽ അർജന്റീന U20-നും 2008-ലെ സമ്മർ ഒളിമ്പിക്‌സിൽ U23 ടീമിനും വേണ്ടി FIFA വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ് നേടി.നാല് ഫൈനലുകളിൽ തോറ്റിട്ടും 2016-ൽ ദേശീയ ടീമിൽ നിന്ന് താത്കാലികമായി വിരമിച്ചിട്ടും പൂർണമായും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. ലയണൽ മെസ്സി തിരിച്ചെത്തി തന്റെ രാജ്യത്തിനായി മൂന്ന് ട്രോഫികൾ കൂടി നേടി. ഇതിൽ 2021 കോപ്പ അമേരിക്ക, 2022 ഫൈനൽസിമ, 2022 ഫിഫ ലോകകപ്പ് എന്നിവ ഉൾപ്പെടുന്നു.

2/5 - (3 votes)
ArgentinaLionel Messi