സൗദി പണമൊഴുക്കുന്നതൊക്കെ ശരി തന്നെ, പക്ഷേ ബാഴ്സ ബാഴ്സയാണ്, മെസ്സിയുടെ വീടാണ്: ലാപോർട്ട |Lionel Messi

ഇപ്പോൾ തന്നെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ്.പിഎസ്ജി വിടാൻ തീരുമാനിച്ച ലിയോ മെസ്സി എങ്ങോട്ട് പോകും എന്നതാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്.മെസ്സിയെ സ്വന്തമാക്കാൻ പല ക്ലബ്ബുകൾക്കും താല്പര്യമുണ്ടെങ്കിലും മെസ്സി അതിനോടൊന്നും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.

തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനാണ് മെസ്സി ആഗ്രഹിക്കുന്നത്.പക്ഷേ ഒരുപാട് പ്രതിബന്ധങ്ങൾ കാരണം അത് സാധ്യമാകുമോ എന്ന കാര്യത്തിൽ പോലും ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ല.എന്നാൽ ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടി തങ്ങൾ സാധ്യമാകുന്നത് എന്തും ചെയ്യും എന്നുള്ള ഒരു ഉറപ്പ് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട നൽകിയിരുന്നു.ഇതിന് പിന്നാലെ മെസ്സിയെക്കുറിച്ച് പല കാര്യങ്ങളും ബാഴ്സ പ്രസിഡന്റ് സംസാരിച്ചിട്ടുണ്ട്.

ലയണൽ മെസ്സിയുമായി താൻ സംസാരിച്ചു എന്ന കാര്യം ഇപ്പോൾ ലാപോർട്ട തുറന്നു പറഞ്ഞിട്ടുണ്ട്.മെസ്സി ബാഴ്സയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്ന കാര്യവും ഇദ്ദേഹം വെളിപ്പെടുത്തിക്കഴിഞ്ഞു.സൗദി അറേബ്യ ഒരുപാട് നിക്ഷേപങ്ങൾ നടത്തുന്നുണ്ടെങ്കിലും ബാഴ്സ ബാഴ്സയാണെന്നും മെസ്സിയുടെ വീടാണ് ബാഴ്സ എന്നും ലാപോർട പറഞ്ഞിട്ടുണ്ട്.RAC1 എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ലാപോർട്ട.

“ലയണൽ മെസ്സി ഇപ്പോഴും പാരീസിലാണ് ഉള്ളത്.അദ്ദേഹത്തിന് അത്ര സന്തോഷകരമായ ഒരു സാഹചര്യമല്ല അവിടെയുള്ളത്.മെസ്സിയെ ഇപ്പോൾ ശല്യപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഞങ്ങളുടെ എല്ലാ ഭാഗങ്ങളും ഇമ്പ്രൂവ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കും.നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞാൻ ലയണൽ മെസ്സിയോട് സംസാരിച്ചിരുന്നു.ഞങ്ങൾ ഞങ്ങളുടെ ബന്ധം റിക്കവർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു.അദ്ദേഹത്തിന്റെ വീട് പോലെയാണ് അദ്ദേഹത്തിന് ഈ ക്ലബ്ബ് അനുഭവപ്പെടുന്നത്.സൗദി അറേബ്യ ഒരിക്കലും അദ്ദേഹത്തിന് വീടായി മാറില്ല.അവർ ഒരുപാട് നിക്ഷേപം നടത്തുന്നുണ്ട് എന്നത് ശരിയാണ്.പക്ഷേ മെസ്സിയുടെ വീട് ബാഴ്സയാണ് “ഇതാണ് ബാഴ്സയുടെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്

ചുരുക്കത്തിൽ എല്ലാം വിരൽ ചൂണ്ടുന്നത് മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിന് തന്നെയാണ്.പക്ഷേ ലാലിഗയുടെ അനുമതി ബാഴ്സക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല.കുറച്ച് താരങ്ങളെ കൂടി ഒഴിവാക്കിയാൽ മാത്രമായിരിക്കും ലാലിഗ ബാഴ്സക്ക് അനുമതി നൽകുകയുള്ളൂ.ആ അനുവദിക്കു വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് നിലവിൽ ക്ലബ്ബ് ഉള്ളത്.

Rate this post