‘ലയണൽ മെസ്സി ലോകത്തിലെ ഏറ്റവും മികച്ചവനാണ്, ബാഴ്സലോണ അദ്ദേഹത്തിന്റെ വീടാണ് ‘ : ജോവാൻ ലാപോർട്ട |Lionel Messi

എസ്പാൻയോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തി ലാ ലിഗ കിരീടം സ്വന്തമാക്കി.2019 ന് ശേഷം ആദ്യമായാണ് ബാഴ്സലോണ കിരീടം നേടുന്നത്.ആർ‌സി‌ഡി‌ഇ സ്റ്റേഡിയത്തിലെ മത്സരത്തിന് ശേഷം ഭാവിയെക്കുറിച്ച് ലയണൽ മെസ്സിയുമായി സംസാരിച്ച കാര്യം പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തി.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അർജന്റീനിയൻ താരത്തിന്റെ കരാർ നീട്ടുന്നതിനെതിരെ തീരുമാനിച്ചപ്പോൾ ക്ലബ്ബിലെ സാഹചര്യം എന്താണെന്ന് വിശദീകരിക്കാനാണ് താൻ മെസ്സിയെ സമീപിച്ചതെന്ന് ലപോർട്ട പറഞ്ഞു. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയെ കാം നൗവിലെക് തിരികെ എത്തിക്കാനുള്ള ശർമത്തിലാണ് ലപോർട്ട.സൗദി അറേബ്യൻ ടീമായ അൽ-അഹ്‌ലിയും മെസ്സിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ ബാഴ്‌സലോണയ്ക്ക് മുൻതൂക്കമുണ്ടെന്ന് ലാപോർട്ട വിശ്വസിക്കുന്നു.

“അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, ഏതൊരു പരിശീലകനും അവനെ ലഭിക്കാൻ ആഗ്രഹിക്കുന്നു,ബാഴ്‌സലോണയാണ് അദ്ദേഹത്തിന്റെ വീട്.ഞങ്ങൾക്ക് ചരിത്രമുണ്ട്, ഞങ്ങളുടെ 400 ദശലക്ഷം അനുയായികളുടെ വികാരം വളരെ ശക്തമാണ്. ഞങ്ങൾ ലിയോയെ സ്നേഹിക്കുന്നു, പക്ഷേ അദ്ദേഹത്തെ കൊണ്ടുവരാൻ കുറച്ച് തടസ്സങ്ങളുണ്ട്.ക്ലബ് ഇപ്പോൾ ചെലവുചുരുക്കൽ പദ്ധതിയിലാണ്” ലപോർട്ട പറഞ്ഞു.

ഗവിയെ ആദ്യ ടീമിൽ രജിസ്റ്റർ ചെയ്യുന്നതിന് ബാഴ്‌സലോണ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഗവി വിടില്ലെന്ന് ലാപോർട്ട പറഞ്ഞു.അൻസു ഫാത്തി ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Rate this post