“ഗോകുലം കേരളയെ സമനിലയിൽ തളച്ച് ചർച്ചിൽ ബ്രദേഴ്‌സ്”| Gokulam Kerala

ഐ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ഗോകുലം കേരളക്ക് സമനില കുരുക്ക്. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സാണ് ഗോകുലത്തെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

15 ആം മിനുറ്റിൽ നൈജീരിയൻ ഫോർവേഡ് കെന്നത്ത് ഇകെചുക്വു നേടിയ ഗോളിൽ ചർച്ചിൽ ബ്രദേഴ്‌സ് ലീഡ് നേടി. എന്നാൽ 38 ആം മിനുട്ടിൽ ജോർഡെയ്ൻ ഫ്ലെച്ചർ നെയ്യ് ഗോളിലൂടെ ഗോകുലം സമനില പിടിക്കുകയായിരുന്നു. മത്സരം സമനിലയിൽ ആയെങ്കിലും 14 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദൻസിനെക്കാൾ 6 പോയിന്റ് മുന്നിലാണ് ഗോകുലം.

ഇനി നാല് മത്സരമാണ് മലബാറിയന്‍സിന് ലീഗില്‍ ബാക്കിയുള്ളത്. അതില്‍ രണ്ടെണ്ണത്തില്‍ ജയവും ഒരു സമനിലയും നേടിയാല്‍ ഐ ലീഗ് കിരീടം വീണ്ടും മലബാറിയന്‍സിന്റെ ഷെല്‍ഫിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ഐ ലീഗിൽ ഗോകുലത്തിന്റെ തോൽവി അറിയാതെയുള്ള 19 മത്തെ മത്സരമായിരുന്നു ഇത്. മൂന്നാം തീയതി നേരൊക്കകെതിരെയാണ് ഗോകുലത്തിന്റെ അടുതെ മത്സരം

Rate this post