ആരാധകരുടെ വിമർശനങ്ങൾക്കിടയിൽ ലിയോ മെസ്സി പ്രതികരിച്ചു, എല്ലാത്തിനും കാരണമുണ്ട്.. |Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർ മിയാമിക്കൊപ്പം പ്രീസീസൺ ടൂറിലാണ് നിലവിലുള്ളത്. സൗദി അറേബ്യയിലെ പ്രീ സീസൺ മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട ഇന്റർമിയമിക്ക് ഏറെ സന്തോഷവും ആശ്വാസവും പകരുന്നതാണ് ഒരുപാട് മത്സരങ്ങളിലെ വിജയവരൾച്ചക്ക് ശേഷം ഹോങ്കോങ്ങിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിലെ ഇന്റർമിയാമിയുടെ 4 ഗോളുകളുടെ തകർപ്പൻ വിജയം.
അതേസമയം ലിയോ മെസ്സിയുടെ കളി കാണാൻ സ്റ്റേഡിയത്തിലേക്ക് നിരവധിപേർ ഒഴുകിയെത്തിയെങ്കിലും ആരാധകരെ നിരാശരാക്കിയത് ഹോങ്കോങ് ഇലവനെതിരായ മത്സരത്തിൽ ലിയോ മെസ്സി കളിക്കാതിരുന്നതാണ്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ലിയോ മെസ്സിക്ക് നേരെ വരുന്നുണ്ട്, എന്തായാലും ഈയൊരു കാര്യം സംബന്ധിച്ച് സംസാരിച്ചിരിക്കുകയാണ് ലിയോ മെസ്സി. തന്റെ മസിൽ ഇഞ്ചുറി അസ്വസ്ഥതകൾ കാരണമാണ് കളിക്കാതിരുന്നതെന്നും ജപ്പാനിൽ വെച്ച് നടക്കുന്ന അവസാന പ്രീ സീസൺ മത്സരം കളിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട് എന്നാണ് മെസ്സി പറഞ്ഞത്.
“ഹോങ്കോങ്ങിൽ വച്ച് നടന്ന അവസാന സൗഹൃദ മത്സരം എനിക്ക് മസിൽ അസ്വസ്ഥതകൾ കാരണം നഷ്ടമായി. നിരവധി ആരാധകർ സ്റ്റേഡിയത്തിലേക്ക് വന്നതിനാൽ എനിക്ക് കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ഇതും ഗെയിമിന്റെ ഭാഗമാണ്. ഇന്റർ മിയാമിയുടെ പ്രീസീസൺ ടൂർ അവസാനിക്കുകയാണ്, അതിനുമുമ്പായി ജപ്പാനിൽ പ്രീസസണിലെ അവസാന മത്സരം കളിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ പരിശീലനത്തിനുശേഷം എന്റെ അവസ്ഥ വിലയിരുത്തുകയും ഞാൻ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും.” – ലിയോ മെസ്സി പറഞ്ഞു.
Leo Messi: "I missed the last match in Hong Kong due to muscle discomfort. I really wanted to play because many people came, but this is part of the game..
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 6, 2024
"The pre season tour is coming to an end and I would like to play the last match in Japan before returning. My condition… pic.twitter.com/d63EIZT6mh
ചൈനയിൽ വച്ച് നടന്ന സൗഹൃദ മത്സരത്തിൽ ഹോങ്കോങ് ഇലവനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇന്റർമിയാമി അടുത്ത മത്സരത്തിൽ നാളെ ജാപ്പനീസ് ക്ലബ് ആയ വിസൽ കോബോക്കെതിരെയാണ് ബൂട്ട് കെട്ടുന്നത്. അവസാന പ്രീ സീസൺ മത്സരവും കളിച്ചു അമേരിക്കയിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഇന്റർമിയാമി ലിയോ മെസ്സിക്കും സൂപ്പർ താരങ്ങൾക്കുമൊപ്പമുള്ള ഈ സീസൺ ഗംഭീരമാക്കാമെന്ന പ്രതീക്ഷയുണ്ട്.