‘നെഗറ്റീവ് സാഹചര്യത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിക്കുന്നില്ല, ഏത് എതിരാളിയെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും’: ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തെക്കുറിച്ച് എറിക് ടെൻ ഹാഗ് | Manchester United
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോമിനായി പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടിയ യുണൈറ്റഡ് പുറത്താകലിന്റെ വക്കിലാണ്. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ബയേൺ മ്യൂണിക്കിനെ നേരുടുമ്പോൾ ജയിക്കുക എന്നല്ലാതെ വേറെ ഒരു വഴി യുണൈറ്റഡിന് മുന്നിലില്ല.
യുണൈറ്റഡിന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാനുള്ള ഏത് സാധ്യതയും നിലനിൽക്കണമെങ്കിൽ ജർമ്മൻ വമ്പന്മാരുടെ 39 ഗെയിമുകളുടെ അപരാജിത ഓട്ടം ഗ്രൂപ്പ് ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ ഗ്രൂപ്പ് എയിൽ താഴെ നിൽക്കുന്ന റെഡ്സിന് ഒരു വിജയം മതിയാകില്ല, ഗ്രൂപ്പിലെ മറ്റ് ഗെയിമിൽ കോപ്പൻഹേഗനും ഗലാറ്റസറെയും തമ്മിലുള്ള മത്സരത്തിന്റെ ഫലത്തെ ആശ്രയിക്കേണ്ടിവരും. ഈ മത്സരം സമനിലയിൽ പിരിയുക കൂടി ചെയ്താൽ മാത്രമേ യുണൈറ്റഡിന് മുന്നേറാൻ സാധിക്കുകയുള്ളൂ.
ഗ്രൂപ്പ് എ യിൽ 5 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു വിജയങ്ങളും ഒരു സമനിലയുമായി 13 പോയിന്റ്നേടി ജർമൻ വമ്പൻമാരായ ബയേൺ മ്യുണിക് റൗണ്ട് പതിനാറിൽ എത്തിയിട്ടുണ്ട്.കോപൻഹെഗൻ, ഗലത്സറെ ടീമുകൾക്ക് അഞ്ച് വീതം പോയിന്റുകളാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിനാവട്ടെ നാലു പോയിന്റുകൾ മാത്രമേയുള്ളൂ. ഒക്ടോബറിൽ സ്വന്തം തട്ടകത്തിൽ കോപ്പൻഹേഗനെ 1-0ന് തോൽപിച്ച യുണൈറ്റഡിന് അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമേ ജയിക്കാനായുള്ളൂ.മൂന്ന് പോയിന്റുകൾ ഉറപ്പാക്കാൻ ആന്ദ്രെ ഒനാനയിൽ നിന്ന് ഒരു സ്റ്റോപ്പേജ്-ടൈം പെനാൽറ്റി സേവ് ആവശ്യമായിരുന്നു.
"I will give everything & I know my players do as well"
— LiveScore (@livescore) December 12, 2023
Here's why Erik ten Hag believes United can still qualify tonight 🔴 pic.twitter.com/kPkPt43x6N
“ഞാൻ ഒരിക്കലും ഒരു നെഗറ്റീവ് സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല, ഞങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കുന്നു, എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം, യൂറോപ്പിൽ തുടരാൻ ഞങ്ങൾ വിജയിക്കണം ” യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.”ഞങ്ങൾ ആ വികാരത്തോടെ ടീമിനെ ഒരുക്കും, ഞങ്ങൾക്ക് വിശ്വാസമുണ്ട്.ഞങ്ങൾ മികച്ചതാണെങ്കിൽ അത് ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ ആഴ്‌ചകളിൽ ഞങ്ങൾ കാണിച്ചു” ടെൻ ഹാഗ് പറഞ്ഞു.
🔴 Erik ten Hag: "We have to work in order to improve. It is my responsibility, to improve the team".
— Fabrizio Romano (@FabrizioRomano) December 12, 2023
"I will give everything, and the team will as well".
"I can show them the clips from Chelsea. If we have a good plan, we can beat any opponent". pic.twitter.com/jp00k9n7Bs
ആദ്യ പാദ മത്സരത്തിൽ മ്യൂണിക്കിൽ യുണൈറ്റഡ് ബവേറിയൻസിനെതിരെ 3-4 തോൽവി ഏറ്റുവാങ്ങി. ബോൺമൗത്തിനോട് ഹോം ഗ്രൗണ്ടിൽ 3-0 ത്തിന് പരാജയപെട്ടാണ് യുണൈറ്റഡ് ബയേണിനെ നേരിടാൻ എത്തുന്നത്. “ഇപ്പോഴും ഞങ്ങൾക്ക് അവസരമുണ്ട്. അത് ഇനി ഞങ്ങളുടെ കൈയിലില്ല, പക്ഷേ യൂറോപ്പിൽ തന്നെ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ടെൻ ഹാഗ് പറഞ്ഞു.“എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് തീർച്ചയായും അറിയാം. യൂറോപ്പിൽ തുടരാൻ ഞങ്ങൾ വിജയിക്കണം.” അദ്ദേഹം കൂട്ടിച്ചേർത്തു.
🗣️ Erik Ten Hag: “We are able to beat any opponent. Tonight we have to win, we can do it. The game against Chelsea and Everton.
— Football Tweet ⚽ (@Football__Tweet) December 12, 2023
Even against Galatasaray. This team can perform at really high levels… I’m sure we are very good." pic.twitter.com/qp8Omormnu
“ഏത് എതിരാളിയെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും. ഇന്ന് രാത്രി നമുക്ക് ജയിക്കണം, നമുക്കത് ചെയ്യാം. ചെൽസിക്കും എവർട്ടനുമെതിരെയുള്ള കളി പോലെ.ഈ ടീമിന് ഉയർന്ന തലങ്ങളിൽ പ്രകടനം നടത്താൻ കഴിയും… ഞങ്ങൾ വളരെ മികച്ചവരാണെന്ന് എനിക്ക് ഉറപ്പുണ്ട് .നല്ല പ്ലാൻ ഉണ്ടെങ്കിൽ നമുക്ക് ഏത് എതിരാളിയെയും തോൽപ്പിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.