യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളെ കണ്ടെത്തി പണമറിഞ്ഞുകൊണ്ട് തങ്ങളുടെ ലീഗിലേക്ക് കൊണ്ടുവരുന്ന സൗദി അറേബ്യൻ ക്ലബ്ബുകളുടെ കണ്ണുകൾ അർജന്റീനയുടെ സൂപ്പർതാരമായ ലൗതാറോ മാർട്ടിനസിന്റെ മേലും പതിച്ചിരുന്നു, ഇന്റർമിലാന്റെ നായകനായ മാർട്ടിനസിന് സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറുകൾ വരുന്നുണ്ട് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇറ്റാലിയൻ മാധ്യമമായ ഗസറ്റയോട് സംസാരിക്കുന്നതിനിടെ സൗദി അറേബ്യൻ ക്ലബ്ബുകളിൽ നിന്നും തനിക്ക് വന്ന വമ്പൻ ഓഫറുകളെ പറ്റി അർജന്റീന താരം വെളിപ്പെടുത്തി. മികച്ച ഓഫറുകൾ സൗദി അറേബ്യയിൽ നിന്നും വന്നെങ്കിലും താൻ അത് വേണ്ടെന്ന് വെചെന്നാണ് മാർട്ടിനസ് പറഞ്ഞത്.
“സൗദി അറേബ്യയിൽ നിന്നും ഓഫറുകൾ വന്നത് സത്യമായ കാര്യമാണ്, വമ്പൻ ഓഫറുകൾ തന്നെയാണ് വന്നിട്ടുള്ളത്. പക്ഷേ ഞാൻ ഇവിടെ ഇന്റർ മിലാനിൽ കളിക്കുന്നതിൽ സന്തോഷവാനാണ്, അതുപോലെതന്നെ ഇവിടെ മിലാനിൽ ജീവിക്കുന്നതിലും. എനിക്ക് ടീം മാറേണ്ട യാതൊരു കാരണവുമില്ല, എന്റെ ഫാമിലിയും എന്നെ പോലെയാണ് ചിന്തിക്കുന്നത്. “
Lautaro Martínez: “I received huge bids from Saudi clubs, it’s true. But I’m very happy at Inter and in Milano, no chance and no reason to change”. 🚨⛔️🇸🇦🇦🇷
— Fabrizio Romano (@FabrizioRomano) July 26, 2023
“I’m the captain here, Inter is my second home. I feel loved here since day one. I’m proud to be here”, told Gazzetta. pic.twitter.com/4WOzJgvzI6
“ഞാനിവിടെ ഇന്റർമിലാന്റെ ക്യാപ്റ്റനാണ്, എന്റെ സെക്കൻഡ് ഹോം ആണ്. ഇവിടം വന്ന ആദ്യദിനം തൊട്ട് തന്നെ എനിക്ക് ഇവിടം ഇഷ്ടമായിട്ടുണ്ട്, ഇവിടെ ഇങ്ങനെ തുടരുന്നതിലും ഞാൻ അഭിമാനിക്കുന്നു.” – ഇന്റർ മിലാന്റെ നായകനായ അർജന്റീന സൂപ്പർതാരം ലൗതാറോ മാർട്ടിനസ് പറഞ്ഞു
🚨 Lautaro Martínez: “Offers from Arabia? True, the huge proposals have arrived. But I'm happy at Inter and happy in Milano, I have no reason to change, my family thinks like me.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 26, 2023
“I’m the captain here, Inter is my second home. I feel loved here since day one and I’m proud to be… pic.twitter.com/dH8vvYhD5h
സൗദി അറേബ്യൻ ക്ലബ്ബുകളിൽ നിന്നും വന്ന വമ്പൻ ഓഫറുകൾ വേണ്ടെന്നുവച്ച ഇന്റർ മിലാനിൽ തുടരാൻ തന്നെയാണ് അവരുടെ നായകൻ തീരുമാനിച്ചത്. നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിസ്റ്റുകളായ ഇന്റർമിലാൻ വരുന്ന സീസണിലും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടമാണ് ലക്ഷ്യം വെക്കുന്നത്. കൂടാതെ ഇറ്റാലിയൻ ലീഗിന്റെ കിരീടവും ഇന്റർമിലാൻ നേടണമെന്ന് ആഗ്രഹിക്കുന്നുണ്ട്.