‘ഇത്തരം സംഭവങ്ങളുടെ ഭാഗമായതിൽ ഖേദിക്കുന്നു’ : പ്രതികരണവുമായി ഇവാൻ വുകമനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സ് പ്ലെ ഓഫ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കി മൈതാനം വിടുകയും ചെയ്തു.ആ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി വിധിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സ് ടീം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും നാല് കോടി രൂപ പിഴയടക്കക്കണമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.മാപ്പ് പറയാത്ത പക്ഷം പിഴത്തുക ആറുകോടി രൂപയാക്കി ഉയര്‍ത്തുമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയതിന് പുറമേ ടീം പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിനെ 10 മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. വുക്മനോവിച്ചിന് വിലക്കിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം.

വുകമനോവിച്ചിനോടും പരസ്യമായി ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ക്ഷമാപണം നടത്തിയില്ലെങ്കില്‍ പിഴത്തുക പത്ത് ലക്ഷമാക്കും. എന്നാൽ ഈ വിധിക്കെതിരെ കേരള ബ്ലാസ്റെർസോ ഇവാൻ വുകമനോവിച്ചോ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുകയാണ്. ഇത്തരം സംഭവങ്ങളുടെ ഭാഗമായതിൽ ഖേദിക്കുന്നുവെന്നും ,ആരും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് മാർച്ച് മൂന്നിന് നടന്നത്.ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുകയും കാണുകയും ചെയ്യുന്നത് എല്ലാ ഫുട്ബോൾ പ്രേമികൾക്കും തീർച്ചയായും വിനാശകരമാണ്.

കായിക ലോകത്ത് ഇത്തരം സംഭവങ്ങൾ നടക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഞാൻ ഇന്ത്യയിൽ എത്തിയിട്ട് രണ്ടു വര്ഷമായിട്ടുണ്ട് ഇന്ത്യയിലെ ഫുട്ബോൾ മെച്ചപ്പെടാൻ തന്നാലാവുന്നത് ചെയ്യുമെന്നും ഇവാൻ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഇവാൻ പ്രസ്താവന അവസാനിപ്പിച്ചത്.എഐഎഫ്‌എഫ് അച്ചടക്ക സമിതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവിൽ വുകൊമാനോവിച്ച് മത്സരം ഉപേക്ഷിക്കാൻ ടീമിനെ പ്രേരിപ്പിച്ചതായും കളിക്ക് പേരുദോഷം വരുത്തിയതായും പറയുന്നു.വാക്കൗട്ട് ആണെങ്കിലും, ബ്ലാസ്റ്റേഴ്സിന് അവരുടെ ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ഉണ്ടായത് .

ISL ലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്.ഫ്രീകിക്കിൽ നിന്ന് ബംഗളൂരു താരം സുനിൽ ഛേത്രി നേടിയ ഗോളിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ വാക്കൗട്ട്. ഛേത്രിയെ ഫ്രീകിക്ക് എടുക്കാൻ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ ക്ലബ് നേരത്തെ എഐഎഫ്എഫിന് പരാതി നൽകിയിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടു.

Rate this post
Kerala Blasters