ഞാൻ എത്രയോ തവണ മെസ്സിക്കെതിരെ കഷ്ടപ്പെട്ടതാണ്, ഇപ്പോ ഭാഗ്യവാനാണ്:മെസ്സിയെ കുറിച്ച് പിഎസ്ജി സഹതാരം.

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്പാനിഷ് മിഡ്‌ഫീൽഡറായ കാർലോസ് സോളർ പിഎസ്ജിയിൽ എത്തിയത്. സ്പാനിഷ് ക്ലബ്ബായ വലൻസിയക്ക് വേണ്ടി ദീർഘകാലം കളിച്ചതിനു ശേഷമാണ് സോളർ പിഎസ്ജിയിൽ എത്തിയിട്ടുള്ളത്. നിലവിൽ താരത്തിന് ക്ലബ്ബിൽ കളിക്കാൻ അവസരങ്ങളൊക്കെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 7 ഗോളുകൾക്ക് മക്കാബി ഹൈഫയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.മത്സരത്തിൽ ലിയോ മെസ്സി രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. മാത്രമല്ല കാർലോസ് സോളർക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നു. ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത് മെസ്സിയായിരുന്നു.

ഈ മത്സരത്തിനുശേഷം ലയണൽ മെസ്സിയെ കുറിച്ച് സോളർ സംസാരിച്ചിട്ടുണ്ട്. ലാലിഗയിൽ ഒരുപാട് തവണ മെസ്സിക്കെതിരെ കഷ്ടപ്പെട്ട താരമാണ് താനെന്നും ഇപ്പോൾ അദ്ദേഹത്തിനോടൊപ്പം കളിക്കാൻ കഴിയുന്നത് ഭാഗ്യമാണ് എന്നുമാണ് സോളർ പറഞ്ഞിട്ടുള്ളത്.

‘ ഞാൻ ലാലിഗയിൽ വെച്ച് ലയണൽ മെസ്സിക്ക് എതിരെ എത്രയോ തവണ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്.നിലവിൽ ഞാൻ മെസ്സിയുടെ സഹതാരമാണ്.അതെന്റെ ഭാഗ്യമാണ്. സത്യം എന്തെന്നാൽ ഇപ്പോൾ ലയണൽ മെസ്സിയുള്ളത് അസാമാന്യ ഫോമിലാണ് ‘ സോളർ പറഞ്ഞു.

വലൻസിയക്ക് വേണ്ടി കളിക്കുന്ന കാലത്ത് സോളർ ബാഴ്സ താരമായിരുന്ന മെസ്സിക്കെതിരെ ഒട്ടേറെ തവണ കളിച്ചിട്ടുണ്ട്.ഈ സീസണിൽ ആകെ 27 ഗോൾ പങ്കാളിത്തങ്ങൾ നേടിക്കഴിഞ്ഞ മെസ്സി ഏവരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.