❝ഇരു താരങ്ങൾക്കും അവിടെയെത്താൻ ധാരാളം സമയമുണ്ട്❞: ഡി മരിയയെയും ഡിബാലയെയും പിന്തുണച്ച് ലയണൽ മെസ്സി |Lionel messi

2022 ഫിഫ ലോകകപ്പിന് മുന്നോടിയായി പരിക്കേറ്റ അർജന്റീന ടീമംഗങ്ങളായ പൗലോ ഡിബാലയ്ക്കും എയ്ഞ്ചൽ ഡി മരിയയ്ക്കും പിന്തുണയുമായി ലയണൽ മെസ്സി.എഎസ് റോമ താരം പൗലോ ഡിബാലയും യുവന്റസിന്റെ എയ്ഞ്ചൽ ഡി മരിയയും തങ്ങളുടെ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുമ്പോഴാണ് പരിക്കേൽക്കുന്നത്.

തങ്ങളുടെ ടീമിലെ ഈ രണ്ട് പ്രധാന താരങ്ങൾ ലോകകപ്പിൽ എത്താതിരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആരാധകർ ആശങ്കാകുലരാണ്. എന്നാൽ രണ്ട് കളിക്കാർക്കും സുഖം പ്രാപിക്കാൻ ഇനിയും ധാരാളം സമയമുണ്ടെന്ന് സൂചിപ്പിച്ച മെസ്സി സീരി എ താരങ്ങൾ ലോകകപ്പിൽ ഉണ്ടാവും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.”ഡിബാലയ്ക്കും ഡി മരിയയ്ക്കും അവിടെയെത്താൻ ധാരാളം സമയമുണ്ടെന്ന് ഞാൻ കരുതുന്നു”DIRECTV സ്പോർട്സിന്റെ പാബ്ലോ ഗിറാൾട്ടിനോട് മെസ്സി പറഞ്ഞു.ഈ രണ്ട് താരങ്ങളും വേൾഡ് കപ്പിന് ഉണ്ടാവാൻ മെസ്സി ആഗ്രഹിക്കുന്നു എന്നുള്ളത് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

അർജന്റീനയുടെ പ്രധാനപ്പെട്ട താരങ്ങളാണ് ഈ രണ്ടുപേരും.അവരുടെ സാന്നിധ്യം അർജന്റീനക്ക് വരുന്ന വേൾഡ് കപ്പിൽ ആവശ്യമാണ്.ഡി മരിയ 20 ദിവസത്തേക്ക് കളിക്കളത്തിന് പുറത്താകും. ലോകകപ്പിന് മുന്നേ തിരിച്ചുവരാനും സാധിക്കും.പക്ഷേ ഡിബാലയ്ക്ക് ഇത് കുറച്ചുകൂടി സങ്കീർണ്ണമാണെന്ന് തോന്നുന്നു. റോമ കളിക്കാരന്റെ ഇടത് റെക്ടസ് ഫെമോറിസിന് പരിക്കേറ്റു, ലോകകപ്പിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സംശയത്തിന്റെ നിഴലിലാണ്.യുവന്റസിൽ നിന്ന് എഎസ് റോമയിൽ ചേർന്നത് മുതൽ ഡിബാല മികച്ച ഫോമിലാണ്. ജോസ് മൗറീഞ്ഞോയുടെ ടീമിനായി ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം, സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് നീക്കം നടത്തിയതിന് ശേഷം ഡി മരിയ ഓൾഡ് ലേഡിക്കായി ഒരു ഗോളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലയണൽ മെസ്സി തന്റെ വലത് കാലിലെ പരിക്കിൽ നിന്നും സുഖം പ്രാപിച്ചു വരികയാണ്. പരിക്ക് മൂലം പിഎസ് യുടെ രണ്ടു മത്സരങ്ങൾ 35 കാരന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച മാഴ്‌സെയ്‌ക്കെതിരെയുള്ള മത്സരത്തിൽ മെസ്സി തിരിച്ചുവരാനുള്ള ഏല്ലാ സാധ്യതയുമുണ്ട്.നവംബർ 22 ന് സൗദി അറേബ്യയ്‌ക്കെതിരെയാണ് അർജന്റീന ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഗ്രൂപ്പ് സിയിൽ മെക്സിക്കോയും പോളണ്ടുമാണ് മറ്റു എതിരാളികൾ.

Rate this post