” പെണ്ണുങ്ങൾക്കെന്തുകൊണ്ട് ഫുട്ബോൾ കളിച്ചുകൂട ? എല്ലാവർക്കും ഫുട്ബോൾ കളിക്കാൻ അവകാശമുണ്ട് , അത് പുരുഷന്മാരുടെ മാത്രം കളിയല്ല “

ശനിയാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് ശേഷം സ്ത്രീകൾക്കെതിരെ മോഹൻ ബഗാൻ താരം സന്ദേശ് ജിംഗൻ വിവാദ പരാമർശം നടത്തിയിരുന്നു . “സ്ത്രീകളോടൊപ്പമാണ് ഞങ്ങൾ കളിച്ചത് സ്ത്രീകളോടൊപ്പം” എന്നാണ് മത്സരശേഷം ജിങ്കൻ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രസ്‍താവനക്കെതിരെ വലിയ വിമര്ശനം ഉയർന്നുവന്നതോടെ താരം മാപ്പു പറയുകയും ചെയ്തിരിന്നു.തനിക്ക് പറ്റിയ തെറ്റ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയയായ ജിംഗൻ ഏറ്റു പറയുകയും ചെയ്തു.

വിവാദ പരാമർശം നടത്തിയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ജിങ്കനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകർ ജിങ്കനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു.#BringBack21 എന്ന ഹാഷ്‌ടാഗും ട്വിറ്ററിൽ ട്രെൻഡുചെയ്‌തു, ജിങ്കൻ ക്ലബ് വിട്ടതിന് ശേഷം 21-ാം നമ്പർ ജേഴ്‌സി പിൻവലിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ് മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചു. താരത്തിന്റെ ചിത്രമുള്ള വലിയ ബാനർ അആരാധകർ അഗ്നിക്കിരയാക്കുരുകയും ചെയ്തു. ജിങ്കന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാപകമായി അൺ ഫോള്ളോ ചെയ്യുകയും ചെയ്തു.

എന്നാൽ സ്ത്രീകളുടെ ഫുട്ബോൾ ഒരുപാട് മുന്നിലേക്ക് വരികയാണെന്നും സ്ത്രീകൾ ഫുട്ബോൾ കളിക്കുന്നത് ഉയർന്ന നിലവാരത്തിൽ തന്നെയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.ഫുട്ബോളിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നായിരുന്നു വനിതാ ഫുട്ബോൾ എന്നും അത് നിങ്ങൾക്ക് തുല്യ അവകാശങ്ങൾ അറിയാനും ചില സംസ്കാരങ്ങൾ മാറ്റാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എല്ലാവർക്കും ഫുട്ബോൾ കളിക്കാൻ അവകാശമുണ്ട്, ആർക്കും അതിൽ പങ്കെടുക്കാം. ചെറുപ്പക്കാരൻ, വൃദ്ധൻ, പുരുഷൻ, സ്ത്രീ, ആർക്കും”വുകോമാനോവിച്ച് പറഞ്ഞു.പഴയ ചിന്താഗതി ഉള്ളവർക്ക് വനിതാ ഫുട്ബോളിനോട് എതിർപ്പ് ഉണ്ടാകരുത് എന്നും മുതിർന്നവർ അടുത്ത തലമുറകൾക്ക് വേണ്ടി നല്ല ലോകം ഒരുക്കി കൊടുക്കുക ആണ് വേണ്ടത് എന്നും ഇവാൻ പറഞ്ഞു.

“കളിക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കണം. എന്നാൽ ഇത് ഇന്നത്തെ കാലഘട്ടത്തിന്റെ ഭാഗമാണ്. എല്ലാവർക്കും ഇത് ഉപയോഗിക്കാം, പക്ഷേ അത് ബുദ്ധിപൂർവ്വം വിവേകത്തോടെ ഉപയോഗിക്കുക” വുകോമാനോവിച്ച് പറഞ്ഞു. എന്നാൽ താരങ്ങൾ പരമാവധി പക്വതയോടെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം. നമ്മൾ നമ്മുടെ ചുറ്റുമുള്ള ലോകം മെച്ചപ്പെടുത്താൻ ആണ് ശ്രമിക്കേണ്ടത് എന്നും കോച്ച് പറഞ്ഞു.

Rate this post