മെസ്സിയുടെ ഭാവി മയാമിയിലല്ല; അദ്ദേഹത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ബെക്കാം | Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി നിലവിൽ ഫുട്ബോൾ ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ കീഴിലുള്ള അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. യൂറോപ്യൻ ഫുട്ബോൾ അവസാനം കുറിച്ച ലിയോ മെസ്സി ബാഴ്സലോണ ടീമിനോടൊപ്പം വീണ്ടും കളിക്കാൻ സാധ്യതകൾ ഇല്ല എന്ന് കണ്ടതോടെയാണ് അമേരിക്കയിലേക്ക് മാറിയത്. ലോകത്തിന്റെ എവിടെപ്പോയാലും ബാഴ്സലോണയാണ് ലിയോ മെസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബ് എന്ന് വെളിപ്പെടുത്തുകയാണ് ഡേവിഡ് ബെക്കാം.
പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം ലിയോ മെസ്സി താമസിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും എന്നാൽ ക്യാമ്പ് നൗ സ്റ്റേഡിയത്തിന് അടുത്ത് താമസിക്കണം എന്നാണ് മെസ്സി ആഗ്രഹിക്കുന്നതെന്ന് തന്നോട് പറഞ്ഞതായി ഡേവിഡ് ബെക്കാം പറഞ്ഞു. ബാഴ്സലോണ ക്ലബ്ബിനോടുള്ള തീവ്രമായ സ്നേഹം കാരണം ഇപ്പോഴും ബാഴ്സലോണയുടെ ലോഗോയുള്ള വസ്തുക്കൾ മെസ്സി കൂടെ കൊണ്ട് നടക്കുന്നുണ്ട് എന്ന് ബെക്കാം വെളിപ്പെടുത്തി.
David Beckham, owner of Inter Miami 🚨🎙🚨:
— KwesFCB Miami (@kweFCBMiami) February 28, 2024
I want Messi to live in Miami after his retirement, but Leo tells me that he only thinks about living next to the Camp Nou. You cannot see a player who loved Barcelona like him. On his leg and even the water bottle from which he… pic.twitter.com/xUjauRoN9Y
“ഫുട്ബോളിൽ നിന്ന് വിരമിച്ചതിനുശേഷം ലിയോ മെസ്സി മിയാമിയിൽ താമസിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്നാൽ താൻ ബാഴ്സലോണയുടെ ഹോം സ്റ്റേഡിയമായ ക്യാമ്പ് നോവിനോട് അടുത്ത് താമസിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് എന്ന് ലിയോ മെസ്സി എന്നോട് പറഞ്ഞു. മെസ്സിയെ പോലെ ബാഴ്സലോണയെ സ്നേഹിച്ച ഒരു കളിക്കാരനെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. മെസ്സിയുടെ കാലിലും മെസ്സി കുടിക്കുന്ന വെള്ളക്കുപ്പിയിൽ പോലും ക്ലബ്ബിനോടുള്ള തീവ്രമായ സ്നേഹം കാരണം ബാഴ്സലോണയുടെ ലോഗോയുണ്ട്. ” – ഡേവിഡ് ബെക്കാം പറഞ്ഞു.
2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് സ്പാനിഷ് ക്ലബ്ബുമായ കരാർ അവസാനിച്ച ലിയോ മെസ്സി പടിയിറങ്ങിയത്. തുടർന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായി രണ്ടു വർഷത്തേക്ക് ഒപ്പുവെച്ച ലിയോ മെസ്സി 2023ൽ കരാർ അവസാനിച്ചതിനുശേഷം തിരികെ ബാഴ്സലോണയിലേക്ക് മടങ്ങാൻ നിരവധിതവണ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടർന്നാണ് ഡേവിഡ് ബെക്കാമിന്റെ കീഴിലുള്ള ഇന്റർമിയാമി ക്ലബ്ബിനുവേണ്ടി ലിയോ മെസ്സി സൈൻ ചെയ്യുന്നത്.