ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ജയത്തോടെ തകർപ്പൻ തുടക്കംകുറിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന.സ്വന്തം നാട്ടിൽ അരങ്ങേറിയ പോരാട്ടത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ ക്യാപ്‌റ്റൻ ലയണൽ മെസി ഫ്രീ കിക്കിൽ നിന്നും നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
ഇക്വഡോറിനെതീരെ വിജയത്തിന് ശേഷം മെസ്സിയോട് പ്രത്യേക അഭ്യർത്ഥന നടത്താൻ ആഗ്രഹിക്കുന്നുവെന്ന് അര്ജന്റീന ഗോൾ കീപ്പർ എമി മാർട്ടിനെസ് പറഞ്ഞു.ലയണൽ മെസ്സി ഒരിക്കലും ദേശീയ ടീമിൽ നിന്ന് പുറത്തുപോകരുതെന്നും യുഎസിലും മെക്സിക്കോയിലും നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് കളിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മാർട്ടിനെസ് പറഞ്ഞു.”അർജന്റീന ദേശീയ ടീമിൽ നിന്ന് ഒരിക്കലും പുറത്തുപോകരുതെന്ന് ഞാൻ ലിയോയോട് ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നു, അവൻ 2026 ലോകകപ്പ് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ഗെയിമിന് ശേഷം മാധ്യമങ്ങളോട് ട് മാർട്ടിനെസ് പറഞ്ഞു.
CONMEBOL FIFA ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കായി ലയണൽ മെസ്സി ഇപ്പോൾ 29 ഗോളുകൾ നേടിയിട്ടുണ്ട്.തന്റെ മുൻ ബാഴ്‌സലോണ സഹതാരം ലൂയിസ് സുവാരസിന്റെ റെക്കോർഡിനൊപ്പമെത്തി. അർജന്റീനയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ 104-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇന്ന് പിറന്നത്.എന്നാൽ കളി തീരുന്നതിന് മുമ്പ് സബ് ആയത് ആരാധകരിൽ ചെറിയ ആശങ്ക ഉണ്ടാക്കിയെങ്കിലും പരിക്കുകൾ ഒന്നുമില്ല എന്ന് മെസ്സി തന്നെ വ്യക്തമാക്കി.
🗣️ Emi Martinez: “I want to ask Messi to never leave, hopefully he plays the World Cup 2026.” pic.twitter.com/3wqYa4jYMJ
— Barça Worldwide (@BarcaWorldwide) September 8, 2023
“ഇത് യോഗ്യതാ മത്സരങ്ങളിൽ ബുദ്ധിമുട്ടുള്ള മത്സരങ്ങളാണെന്ന് ഞങ്ങൾക്കറിയാം. ഇക്വഡോറിന് വളരെ നല്ല കളിക്കാരുണ്ട്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാം, അവർ ശാരീരികമായി വളരെ മികച്ചവരാണ്, നല്ല കളിക്കാരും അവർക്കുണ്ട്” മത്സര ശേഷം മെസ്സി പറഞ്ഞു.“ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു പ്രത്യേകിച്ചും ഫിസിക്കലി.ഞാൻ അൽപ്പം ക്ഷീണിച്ചതിനാലാണ് എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തെങ്കിലും അതിനുശേഷം എനിക്ക് അല്പം ആശ്വാസം തോന്നിയിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.അർജന്റീനയുടെ അടുത്ത മത്സരത്തിൽ ബൊളീവിയ ആണ് എതിരാളികൾ.ഈ വരുന്ന ചൊവ്വാഴ്ചയാണ് മത്സരം.