‘മോഡ്രിച്ചിനെയും ബെൻസെമയെയും പോലെ നിരവധി യൂറോപ്യൻ കിരീടങ്ങൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു’ : വിനീഷ്യസ് ജൂനിയർ |Vinicius Junior
സാന്റിയാഗോ ബെര്ണാബ്യൂവിൽ നടന്ന ചെൽസിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലുള്ള ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനായി ബ്രസീലിയൻ ഫോർവേഡ് വിനീഷ്യസ് ജൂനിയർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലത്തെ മത്സരത്തിൽ എതിർ പ്രതിരോധക്കാർ വിനിഷ്യസിനെ പിടിച്ചുനിർത്താൻ പാടുപെടുന്നത് കാണാമായിരുന്നു.
ക്വാർട്ടർ ഫൈനൽ ടൈയുടെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് 2-0 ന് വിജയം ഉറപ്പിക്കുകയും ചെയ്തു. ചെൽസി പ്രതിരോധ താരങ്ങളായ വെസ്ലി ഫോഫാനോ റീസ് ജെയിംസിനോ വിനിഷ്യസിനെ തടയാൻ സാധിച്ചില്ല.സ്കോർഷീറ്റിൽ ഇടം പിടിച്ചില്ലെങ്കിലും എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ ലോസ് ബ്ലാങ്കോസിന്റെ രണ്ട് ഗോളുകളുടെയും ബിൽഡ്-അപ്പിൽ വിനീഷ്യസ് പങ്കാളിയായിരുന്നു. ഗോൾ ലക്ഷ്യമാക്കി മൂന്നു തവണ വിനീഷ്യസ് ഷോട്ട് ഉതിർത്തെങ്കിലും കെപ അരിസാബലാഗയെ മറികടക്കാനായില്ല.
ചാമ്പ്യൻസ് ലീഗിൽ 2018 നവംബറിൽ യൂറോപ്പിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ബ്രസീലിയന് മികച്ച റെക്കോർഡാണുള്ളത്.തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചതിന് ശേഷം വിനീഷ്യസ് 14 അസിസ്റ്റുകൾ രേഖപ്പെടുത്തി. ബ്രസീലിയൻ താരത്തേക്കാൾ കൂടുതൽ അസിസ്റ്റുകൾ (19) നേടിയത് കൈലിയൻ എംബാപ്പെ മാത്രമാണ്.ലയണൽ മെസ്സിക്കും നെയ്‌മറിനും ശേഷം ആ കാലയളവിൽ ഏറ്റവും കൂടുതൽ ഡ്രിബിളുകൾ (109) പൂർത്തിയാക്കിയ താരമാണ് ബ്രസീലിയൻ . ലഭിച്ച ഫൗളുകളിൽ നാലാമതും (68) എതിർ ഏരിയയിലെ ടച്ചുകളിൽ അഞ്ചാമതുമാണ് (274).
കഴിഞ്ഞ സീസണിലെന്നപോലെ എല്ലാ സമയത്തും ഞങ്ങൾ നന്നായി കളിച്ചു,” വിനീഷ്യസ് ഇന്നലത്തെ ഗെയിമിന് ശേഷം പറഞ്ഞു.”ഇത് സീസണിലെ ഏറ്റവും മികച്ച ഗെയിമുകളിലൊന്നായിരുന്നു, പക്ഷേ ലണ്ടനിൽ രണ്ടാം പകുതി ഇപ്പോഴും ഉണ്ട്, ഞങ്ങൾ എപ്പോഴും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യാൻ ആഗ്രഹിക്കുന്നു.രണ്ടാം പാദം കളിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം, അതുകൊണ്ടാണ് കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾ ആഗ്രഹിച്ചത്.ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത് വളരെ പ്രത്യേകതയുള്ളതാണെന്ന് എല്ലാ കളിക്കാർക്കും അറിയാം, പ്രത്യേകിച്ച് ഈ സ്റ്റേഡിയത്തിലും ഈ ആരാധകരുമൊത്ത്.എനിക്ക് വേണ്ടത് മോഡ്രിച്ചിനെയും ബെൻസെമയെയും പോലെ നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുക എന്നതാണ്. അതാണ് എനിക്ക് ഇപ്പോൾ വേണ്ടത്. ” വിനീഷ്യസ് പറഞ്ഞു.
Vinicius Junior: “I’d love to stay at Real Madrid forever. This is the best club in the world”, tells @partidazocope ⚪️ #RealMadrid
— Fabrizio Romano (@FabrizioRomano) April 12, 2023
“To play in the Champions League is something special”. pic.twitter.com/vTgJart0dL
ചാമ്പ്യൻസ് ലീഗിൽ ഇതിനോടകം തന്നെ ആറ് ഗോളുകൾ ഈ 22 കാരൻ നേടി കഴിഞ്ഞു. “റയൽ മാഡ്രിഡിൽ തുടരാൻ എനിക്ക് സന്തോഷമേയുള്ളൂ. ഈ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബാണ് റയൽ. റയലിന്റെ കൂടെ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നത് തന്നെ മനോഹരമാണ് “,വിനിഷ്യസ് പറഞ്ഞു.
Vinícius Júnior's game by numbers vs. Chelsea:
— Squawka Live (@Squawka_Live) April 12, 2023
65 touches
19 touches in opp. box (most)
8 duels won
5 crosses
4 take-ons completed
4 chances created (most)
3 shots
2 shots on target
2 tackles made
2 fouls won
1 assist
Another 'generational right-back' on toast. 🍞#UCL pic.twitter.com/sjxD2QYxjn