ഓണാൾഡോയൊ ?, ലയണൽ മെസ്സിയെ ടീമിലെത്തിക്കാനാണ് ഞാൻ ആഗ്രഹിച്ചത് : അൽ നാസർ പരിശീലകൻ റൂഡി ഗാർസിയ

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ യൂറോപ്പിൽ തന്നെ അവസാനിപ്പിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളരെ അപ്രതീക്ഷിതമായി കൊണ്ട് റൊണാൾഡോ കഴിഞ്ഞദിവസം യൂറോപ്പ് വിടുകയായിരുന്നു. സൗദി അറേബ്യൻ ലീഗിലെ അൽ നസ്ർ ക്ലബുമായാണ് റൊണാൾഡോ കരാർ സൈൻ ചെയ്തിരിക്കുന്നത്.

അൽ നാസറിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ പരിശീലകനായ റൂഡി ഗാർസിയ ലിയോ മെസ്സിയെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് പത്രസമ്മേളനത്തിൽ തമാശയായി പറയുകയുണ്ടായി.ദോഹയിൽ നിന്ന് മെസ്സിയെ കൊണ്ടുവരാനാണ് ആദ്യം ആഗ്രഹിച്ചത്, കോച്ച് തമാശയായി പറഞ്ഞു. റൊണാൾഡോയെ സൈൻ ചെയ്തതിന് ശേഷം വലിയ താരങ്ങളെ സൈൻ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കോച്ച് പറഞ്ഞിരുന്നു. ക്ലബ്ബുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പേരാണ് പിഎസ്ജിയുടെ സ്പാനിഷ് ഡിഫൻഡർ സെർജിയോ റാമോസ്.

വർഷത്തിന്റെ അവസാന ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൈനിംഗ് സൗദി ക്ലബ് പ്രഖ്യാപിച്ചത്.2025 വരെ രണ്ടര സീസണുകൾക്കായി 200 ദശലക്ഷം യൂറോയുട്യൂബ് കരാറാണ് റൊണാൾഡോക്കായി ക്ലബ് നല്കുന്നത്.എന്നാൽ ലിയോ മെസ്സിയുടെ ആരാധകനാണെന്ന് താനെന്ന് അൽ നസ്ർ പരിശീലകൻ വെളിപ്പെടുത്തി.ദോഹയിൽ നിന്ന് മെസ്സിയെ നേരിട്ട് കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത് , സൗദി ക്ലബ് സിആർ 7 സൈൻ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ ഇങ്ങനെയാണ് മറുപടി പറഞ്ഞത്.

റൊണാൾഡോയെ ടീമിലേക്ക് എത്തിച്ചെങ്കിലും അൽ നസ്‌ർ അതുകൊണ്ട് നിർത്താൻ ഉദ്ദേശിക്കുന്നില്ല. റൊണാൾഡോക്ക് പിന്നാലെ ചെൽസിയുടെയും ബാഴ്സയുടെയും സൂപ്പർതാരങ്ങളെയാണ് ഇപ്പോൾ അൽ നസ്‌ർ ലക്ഷ്യം വെക്കുന്നത്. ബാഴ്സയുടെ വെറ്ററൻ താരമായ സെർജിയോ ബുസ്‌ക്കെറ്റസിനെയാണ് ഇപ്പോൾ ഈ സൗദി ക്ലബ്ബിന് വേണ്ടത്. ഈ സീസൺ അവസാനിച്ചാൽ സ്പാനിഷ് താരം ഫ്രീ ഏജന്റാവും.വലിയ സാലറി ആയിരിക്കും ഈ താരങ്ങൾക്കെല്ലാം ക്ലബ്ബ് വാഗ്ദാനം ചെയ്യുക. അതുകൊണ്ടുതന്നെ ഈ പ്രധാനപ്പെട്ട താരങ്ങൾ അൽ നസ്റിലേക്ക് വന്നാലും അതിശയപ്പെടാനില്ല. മാത്രമല്ല റൊണാൾഡോയെ പോലെ ഒരു താരം അവിടെ ഉണ്ടാകുമ്പോൾ കൂടുതൽ പ്രധാനപ്പെട്ട താരങ്ങൾ വരാനുള്ള സാധ്യതയും ഈ സാഹചര്യത്തിലുണ്ട്.

Rate this post
Cristiano RonaldoLionel Messi