“മെസ്സിക്കൊപ്പം ഞാൻ എല്ലാം നേടി,ഒരു കാര്യം മാത്രം നടന്നില്ല…” -ഡിമരിയ |Angel Di Maria
പെറുക്കെതിരെ അർജന്റീന യുടെ ഈ മാസത്തെ അവസാന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇറങ്ങിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന തന്റെ വിജയം ഉറപ്പിച്ചത്. മത്സരത്തിൽ ഉടനീളം അർജന്റീന പെറുക്കെതിരെ ആധിപത്യ നേടിയിരുന്നു. സൂപ്പർതാരമായ ലിയോ മെസ്സിയാണ് രണ്ടു ഗോളുകളും അടിച്ചത്. പെറുവിന്റെ ” എസ്റ്റേടിയോ ഡി ലിമ ” സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇന്നത്തെ കളി നടന്നത്.
സമീപ കാലങ്ങളിൽ പരിക്കുകളെ തുടർന്ന് അസ്വസ്ഥനായിരുന്ന ലിയോ മെസ്സി പരാഗ്വക്കെതിരെ ഫുൾടൈം കളിച്ചിരുന്നില്ല. അതിനാൽ തന്നെ വേൾഡ് കപ്പ് ക്വാളിഫയേഴ്സിലേക്കുള്ള പെറുവുമായുള്ള പോരാട്ടത്തിൽ അർജന്റീന നായകൻ ലിയോ മെസ്സിക്ക് ആദ്യ ഇലവനിൽ ഇറങ്ങാൻ സാധിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആശങ്ക പരത്തിയിരുന്നു. കൃത്യമായ ട്രെയിനിങ്ങുകൾക്ക് ശേഷം അർജന്റീനയുടെ മുഖ്യ പരിശീലകനായ ലയണൽ സ്കലോണി പെറുമായുള്ള പോരാട്ടത്തിൽ മുഴുവൻ സമയവും മെസ്സിയെ കളിപ്പിച്ചിട്ടുണ്ട്.
പെറുവുമായി നടന്ന അര്‍ജനയുടെ കളിയിൽ മെസ്സി തന്നെയാണ് രണ്ടു ഗോളുകളും അടിച്ചു അർജന്റീനയെ വിജയിപ്പിച്ചത്.ടോപ് റൈറ്റ് കോർണറിലേക്ക് തന്റെ ഇടം കാൽ ഷോട്ടുമായി 32 ആം മിനിറ്റിൽ ആണ് മെസ്സി തന്റെ ആദ്യ ഗോൾ കണ്ടെത്തുന്നത്. അതിന് പിന്നാലെ 42 ആം മിനിറ്റിൽ തന്റെ ഫേവറൈറ്റ് ഇടങ്കാല് കൊണ്ട് തന്നെ ലോവർ ലെഫ്റ്റ് കോർണറിലേക്ക് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളും അദ്ദേഹം ലക്ഷ്യം കണ്ടു.
എന്നാൽ ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മെസ്സിയുടെ അർജന്റീന സഹതാരമായ ‘ എയ്ഞ്ചൽ ഡി മരിയ’ മെസ്സിയെ സംബന്ധിച്ച് പറഞ്ഞ വാക്കുകൾ ആണ്. അദ്ദേഹം പറഞ്ഞു: മെസ്സി യോടൊപ്പം ഞാൻ എല്ലാം പൂർത്തിയാക്കി. എന്നാൽ എനിക്ക് ഏറ്റവും മിസ്സ് ചെയ്യുന്ന കാര്യം അദ്ദേഹത്തോടൊപ്പം ക്ലബ്ബിൽ കളിക്കാൻ കഴിയില്ല എന്നതാണ്. പി എസ് ജിയിൽ നിന്ന് അദ്ദേഹം എന്നോട് ഗുഡ് ബൈ പറഞ്ഞപ്പോൾ ഞാൻ,അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ട് “നിങ്ങളോടൊപ്പം ഒരു ക്ലബ്ബിൽ കളിക്കുക എന്നത് എനിക്ക് വളരെയധികം സന്തോഷമുള്ള കാര്യമാണ്, അതുവഴി നിങ്ങളെ എന്നും കാണാൻ സാധിക്കുന്നതിലും ഞാൻ വളരെയധികം സന്തോഷിക്കുന്നു എന്നും പറഞ്ഞിരുന്നു.
Ángel Di María: “With Leo I accomplished everything. The only thing I was missing was to play in a club with him, and the day they said goodbye to me in PSG. I hugged him and told him: 'the only thing I'm grateful for is to have been able to play with you in a club, to be able to… pic.twitter.com/rAJZV1Tq4o
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 17, 2023
മാത്രമല്ല ഇവിടെ അർജന്റീനയിൽ ഒരു വർഷം ഒരുമിച്ചു കളിച്ചു, ദിവസവും അദ്ദേഹത്തെ കാണാൻ സാധിച്ചു, അദ്ദേഹത്തിന്റെ പരിശീലനം, അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും എന്നെ വളരെയധികം സന്തോഷവാനാക്കിയിട്ടുണ്ട് എന്നും അർജന്റീനയുടെ ‘ഏയ്‌ഞ്ചൽ ഡി മരിയ പറഞ്ഞു.വിജയത്തോടെ 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നില ഉറപ്പിച്ചിരിക്കുകയാണ് ലിയോ മെസ്സിയും സംഘവുo.