” 40 ആം വയസ്സിലും റൊണാൾഡോയെയും മെസ്സിയെയും പിന്തുടർന്ന് ഇബ്രാഹിമോവിച് “

ഫുട്ബോൾ ലോകത്ത് ഏറെ വേറിട്ട് നിൽക്കുന്ന താരമാണ് സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്റാഹിമോവിച്.കളിക്കളത്തിലെയും പുറത്തെയും പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധയാകര്ഷിക്കുന്നതിൽ ഏറെ പ്രശസ്തനാണ് വെറ്ററൻ സ്‌ട്രൈക്കർ. ലോകഫുട്ബോളിൽ പ്രായം തളർത്താത്ത പോരാളി എന്ന് നിസംശയം പറയാവുന്ന താരമാണ് സ്ലാട്ടൻ. 40 വയസ്സിലും സിരി എ യിൽ എ സി മിലാൻ വേണ്ടി ഗോളുകൾ അടിച്ചു കൂട്ടുന്ന താരം ഫുട്ബോൾ കരിയറിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

ഇന്നലെ സിരി എ യിൽ ഉഡിനീസിക്കെതിരെ മത്സരത്തിൽ നേടിയ ഗോളോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം ഈ നൂറ്റാണ്ടിൽ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ 300 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി സ്ലാട്ടൻ മാറിയിരിക്കുകയാണ്. യുവന്റൻസിനൊപ്പം 23, ഇന്ററിനൊപ്പം 58 , മിലാനൊപ്പം 73, മാഞ്ചസ്റ്റർ യുണൈറ്റഡിന് 17, ബാഴ്സലോണയ്ക്കൊപ്പം 16, പിഎസ്ജിയിൽ 113 ഗോളുകൾ സ്വീഡിഷ് താരം നേടിയിട്ടുണ്ട്.

2000 ജനുവരി മുതൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ 483 ഉം മെസ്സി 475 ഉം മാത്രമാണ് ആദ്യ അഞ്ച് ലീഗുകളിൽ കൂടുതൽ ഗോളുകൾ നേടിയത്. റയൽ മാഡ്രിഡിനൊപ്പം 482: 311, യുവന്റസിനൊപ്പം 81, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 90 എന്നിങ്ങനെയാണ് റൊണാൾഡോയുടെ സമ്പാദ്യം.2020 ജനുവരിയിൽ മിലാനിൽ രണ്ടാം സ്പെല്ലിനായി ഇബ്രാഹിമോവിച്ച് മടങ്ങിയെത്തുകയും ഈ സീസണിൽ റോസോനേരിയ്‌ക്കൊപ്പംഎല്ലാ മത്സരങ്ങളിലും 13 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടി. ടോപ് ഫൈവ് ലീഗിന് പുറമെ MLS ലെ 53 ഉം Eredivisie ലെ 35 ഉം ഗോളുകൾ താരം നേടിയിട്ടുണ്ട്.

ഇന്നലെ ഉദിനീസിനെതിരെ ഇബ്ര ഗോൾ നേടിയെങ്കിലും മിലൻ ജയിക്കാനായില്ല. ഇബ്രയുടെ ഗോളാണ് മിലാനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.17 ആം മിനുട്ടിൽ ബിറ്റോയാണ് ഉഡിനീസിയെ മുന്നിലെത്തിച്ചത് എന്നാൽ ഇഞ്ചുറി ടൈമിൽ ഒരു അക്രോബാറ്റിക് വോളിയിൽ ഇബ്ര എ സി മിലൻ ഒപ്പമെത്തിച്ചു.17 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി പോയിന്റ് ടേബിളിൽ മിലാൻ ഒന്നാം സ്ഥാനതാണ്.

Rate this post