“ബ്ലാസ്റ്റേഴ്സ് കിരീടമുയർത്തിയാൽ ഞാൻ ടീമിനൊപ്പം കൊച്ചിയിലേക്ക് പറക്കും” ,ആരാധകർക്ക് ആവേശം പകർന്ന് ക്യാപ്റ്റൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ക്യാപ്റ്റൻ ജെസ്സൽ കാർനെറോയുടെ പരിക്ക്. ഹൈദെരാബാദിനെതിരെ മത്സരത്തിലെ ഇഞ്ച്വറി ടൈമിലാണ് ജെസ്സലിന് തോളിന് പരുക്കേറ്റത്. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണപ്പോഴാണ് ജെസ്സലിന് പരുക്കേറ്റത്.

ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസൺ നഷ്ടപ്പെടുകയും ചെയ്തു.ലെഫ്റ്റ്-ബാക്ക് റോളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗോവൻ താരം കഴിഞ്ഞ സീസണിൽ ക്ലബ് ക്യാപ്റ്റനായി നിയമിതനായ ജെസ്സൽ ഇക്കുറിയും ആ ദൗത്യം തുടരുകയായിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് ഇക്കുറി ഫൈനലിലെത്തിയാൽ താനെന്തായാലും ഗ്യാലറിയിലുണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ജെസ്സൽ കാർനെറോ.ബ്ലാസ്റ്റേഴ്സ് കിരീടമുയർത്തിയാൽ ഞാൻ ടീമിനൊപ്പം കൊച്ചിയിലേക്ക് പറക്കും വരാതെങ്ങനെ? വീട് മായ്നയിൽ ആണെങ്കിലും ഞാനൊരു കേരളക്കാരനല്ലേ?’ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ പറഞ്ഞു.

2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ജെസൽ ഉജ്ജ്വല പ്രകടനമാണ് ടീമിനൊപ്പമുള്ള തന്റെ ആദ്യ സീസണിൽ പുറത്തെടുത്തത്.മൂന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ‌ 44 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ മുപ്പത്തിയൊന്നുകാരൻ, 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിൽ ജെസ്സെലിനു പകരം കളിച്ച നിഷു കുമാറും സഞ്ജീവ് സ്റ്റാലിനും ക്യാപ്റ്റന്റെ വിടവ് നികത്തുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ജെസ്സലിന്റെ അഭാവത്തിൽ ക്യാപ്റ്റൻ ബാൻഡ് കെട്ടിയ പ്ലെ മേക്കർ ലൂണായും തന്റെ കടം നിർവഹിക്കുകയും ചെയ്തു.

2016 നു ശേഷം ആദ്യമായി പ്ലെ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്‌സ് നാളത്തെ രണ്ടാം പാദത്തിലും വിജയിച്ച് ഫൈനൽ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ കുതിപ്പിന് പിന്നിൽ. 2014 ലും 2016 ലും ഫൈനലിൽ കൈവിട്ട കിരീടം ഇത്തവണ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

Rate this post