പെറുവിനെതിരെ അർജന്റീനയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ ലയണൽ മെസ്സി മടങ്ങിയെത്തിയാൽ ആര് പുറത്ത് പോവും ? |Lionel Messi

ബുധനാഴ്ച്ച പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസിനെ ഒഴിവാക്കി അർജന്റീന നിരയിൽ ലയണൽ മെസ്സിക്ക് ഇടം നൽകിയേക്കും.ജൂലിയൻ അൽവാരസ് അര്ജന്റീന മുന്നേറ്റ നിരയിൽ സ്ഥാനമുറപ്പിക്കുമ്പോൾ മെസ്സിയോ മാർട്ടിനെസോ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർക്കൊപ്പം കളിക്കും.

തങ്ങളുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 1-0ന് പരാഗ്വേയെ ആൽബിസെലെസ്റ്റെ പരാജയപ്പെടുത്തിയിരുന്നു.9 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ലയണൽ മെസ്സി ആദ്യ ഇലവനിൽ ഇല്ലാതിരുന്ന മത്സരത്തിൽ ജൂലിയൻ അൽവാരസ്,ലൗട്ടാരോ മാർട്ടിനെസ് എന്നിവർക്കൊപ്പം ഫിയോറന്റീന വിംഗർ നിക്കോ ഗോൺസാലസായിരുന്നു ഫ്രണ്ട് ത്രീയിൽ കളിച്ചിരുന്നത്.പരാഗ്വേയ്‌ക്കെതിരെ 52-ാം മിനിറ്റിൽ മെസ്സി ജൂലിയൻ അൽവാരസിന് പകരക്കാരനായാണ് ഇറങ്ങിയത്.

പെറുവിനെതിരെയുള്ള മത്സരത്തിൽ മെസ്സി ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത് മാർട്ടിനെസ് ടീമിന് പുറത്തേക്ക് പോവും.നിലവിലെ സീസണിൽ ഇന്റർ മിലാനായി മികച്ച ഫോമിലാണ് ലൗട്ടാരോ മാർട്ടിനെസ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇന്ററിനായി മാർട്ടിനെസ് ഇതിനകം പതിനൊന്ന് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും നെരാസുറിയുടെ ടോപ് സ്കോറർ അർജന്റീനക്കാരനായിരുന്നു. മുൻ റിവർ പ്ലേറ്റ് സ്‌ട്രൈക്കർ അൽവാരസിന്റെ മിന്നുന്ന ഫോം മാർട്ടിനെസിന്റെ അര്ജന്റീന ടീമിലെ ആദ്യ ഇലവനിലെ സ്ഥാനത്തിന് കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്.

ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ ഫസ്റ്റ് ചോയ്സ് സ്റ്റാർട്ടർ മാർട്ടിനെസ് ആയിരുന്നു. എന്നാൽ ഇന്റർ സ്‌ട്രൈക്കറുടെ ചില മോശം പ്രകടനം അൽവാരസിന് ആദ്യ ഇലവനിൽ ഇടം നേടാനുള്ള അവസരം നൽകി.കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയ താരം പരിശീലകൻ ലയണൽ സ്കെലോണിയുടെ ഇഷ്ട സ്‌ട്രൈക്കറായി മാറി.

5/5 - (1 vote)