മെസ്സി കരാർ പുതുക്കിയാൽ ഞാൻ സമരം ചെയ്യും, പിന്നീട് പാർക്ക് ഡെസ് പ്രിൻസസിന്റെ പടി ചവിട്ടില്ല : റോതന്റെ വിമർശനം

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടതിന് പിന്നാലെ മുൻ പിഎസ്ജി താരവും ഫുട്ബോൾ പണ്ടിറ്റുമായ ജെറോം റോതൻ ലയണൽ മെസ്സിക്കെതിരെ വിമർശനങ്ങളുടെ പെരുമഴ പെയ്യുകയാണ്.നിരവധി കാര്യങ്ങളാണ് ഇദ്ദേഹം മെസ്സിയെക്കുറിച്ച് പറഞ്ഞിരുന്നത്.വലിയ മത്സരങ്ങൾ വരുമ്പോൾ ലയണൽ മെസ്സി അപ്രത്യക്ഷനാകുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

മാത്രമല്ല പിന്നീടും റോതൻ ലയണൽ മെസ്സിയെ ലക്ഷ്യം വെച്ചിരുന്നു.മെസ്സിക്ക് വലിയ സാലറി നൽകുന്ന ക്ലബ്ബ് പിഎസ്ജിയാണ് എന്ന കാര്യം മറക്കരുത് എന്നും പിഎസ്ജിയോട് കുറച്ചൊക്കെ ബഹുമാനം ആവാം എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. ചാമ്പ്യൻസ് ലീഗിൽ മെസ്സി പിഎസ്ജിയെ രക്ഷിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എന്നും എന്നാൽ മെസ്സി ഒന്നും ചെയ്തില്ലെന്നും ഇദ്ദേഹം ആരോപിച്ചു.

റോതൻ ലയണൽ മെസ്സിയെ കുറിച്ച് പറഞ്ഞ കൂടുതൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.അതിലൊന്ന് ഏറ്റവും രസകരമായ ഒരു കാര്യമാണ്.അതായത് ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കി എന്ന് താൻ അറിഞ്ഞാൽ ആ നിമിഷം മുതൽ താൻ സമരത്തിൽ ആയിരിക്കും എന്നാണ് റോതൻ പറഞ്ഞിട്ടുള്ളത്. ഫ്രാൻസിലെ പ്രധാനപ്പെട്ട മീഡിയയായ ആർഎംസി സ്പോട്ടിലാണ് ഇദ്ദേഹം സംസാരിക്കാറുള്ളത്.സമരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ലയണൽ മെസ്സി പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കി എന്നെങ്ങാനും ഞാൻ ഇനി അറിഞ്ഞാൽ,ആ നിമിഷം മുതൽ ഞാൻ സമരത്തിലായിരിക്കും.പിന്നീട് ഒരിക്കലും തന്നെ ഞാൻ പാർക്ക് ഡെസ് പ്രിൻസസിൽ കാലു കുത്തില്ല ‘റോതൻ പറഞ്ഞു.അടുത്ത സീസണിൽ മെസ്സി ഉണ്ടാവുകയാണെങ്കിൽ റോതൻ പിഎസ്ജിയുടെ മൈതാനത്തേക്ക് ഉണ്ടാവില്ല എന്നാണ് ഇപ്പോൾ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

എന്നാൽ മെസ്സി പാരീസുമായി കോൺട്രാക്ട് പുതുക്കാനുള്ള സാധ്യതകൾ ഇപ്പോഴുമുണ്ട്.കാരണം അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുന്നതിനാൽ അതിനു മുന്നേ യൂറോപ്പ് വിടാൻ മെസ്സി ഉദ്ദേശിക്കുന്നില്ല.അതുകൊണ്ടുതന്നെ ഇന്റർമിയാമി, സൗദി അറേബ്യൻ ക്ലബ്ബുകൾ എന്നീ ഓപ്ഷനുകൾ ഇപ്പോൾ തൽക്കാലം അടങ്ങിയിട്ടുണ്ട്. ബാഴ്സയുടെ പ്രസിഡണ്ടുമായി അത്ര നല്ല രസത്തിൽ അല്ലാത്തതിനാൽ ആ ഓപ്ഷനും ഏതാണ്ട് അടഞ്ഞ മട്ടാണ്.അതുകൊണ്ടുതന്നെ മെസ്സി ചിലപ്പോൾ പാരീസുമായി കോൺട്രാക്ട് പുതുക്കാൻ സാധ്യതയുണ്ട്.