സഹൽ പോയാൽ മറ്റൊരു താരം വരും, ഗോവ താരത്തിനായുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് അവസാനമായി..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഓരോ സീസണും വരാനിരിക്കുമ്പോൾ ഏറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർ വരവേൽക്കുന്നത്. ഇതുവരെ കിട്ടാത്ത ആ കിരീടം നേടിയെടുക്കുവാൻ ഇത്തവണയും ഇവാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്.

എന്നാൽ ട്രാൻസ്ഫറുകളുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരം സഹൽ അബ്ദുസമദിനെ ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. റെക്കോർഡ് ട്രാൻസ്ഫർ ഫീ നൽകിയാണ് സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ഒരുങ്ങുന്നത്.

സഹലിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സൈൻ ചെയ്താൽ മോഹൻ ബഗാൻ താരമായ പ്രീതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുമെന്നത് ഉറപ്പാണ്. പ്രീതം കോട്ടലിനെ സ്വന്തമാക്കാൻ നേരത്തെ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ട്, സഹലിന്റെ ഡീലിൽ പ്രീതം കോട്ടാലിനെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ട് നേരത്തെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തിയ എഫ്സി ഗോവയുടെ ഇന്ത്യൻ താരം ഐബനെ നിലവിൽ മറ്റൊരു ടീമിന് വിട്ടുനൽകാൻ എഫ്സി ഗോവ ആഗ്രഹിക്കുന്നില്ല എന്നൊരു വാർത്ത കൂടി വന്നതോടെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുകയാണ്.

എഫ്സി ഗോവ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക നൽകുകയാണെങ്കിൽ മാത്രമേ ഐബനെ സ്വന്തമാക്കാൻ മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് കഴിയൂ. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഐബന് വേണ്ടിയുള്ള നീക്കങ്ങൾക്ക് ഏറെകുറേ അവസാനമായി എന്ന് പറയാം.