‘സതാംപ്ടണനെതിരെ കളിച്ച പോലെ കളിച്ചാൽ മാഞ്ചസ്റ്റർ ഡെർബിയിൽ ജയിക്കാനായി ഒരു അവസരവും ലഭിക്കില്ല’ : പെപ് ഗ്വാർഡിയോള |Manchester City

കാരബാവോ കപ്പിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി പുറത്തായിരിക്കുകയാണ്.സതാംപ്ടൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റിയെ കീഴടക്കി സെമിയിലേക്ക് കടന്നിരിക്കുകയാണ്.പ്രീമിയർ ലീഗ് ടേബിളിൽ 20-ാം സ്ഥാനത്താണ് സതാംപ്ടൺ. സിറ്റിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന തോൽവി തന്നെയായിരുന്നുഇത്.

എർലിംഗ് ഹാലൻഡ്, എഡേഴ്‌സൺ, ബെർണാഡോ സിൽവ, റിയാദ് മഹ്‌റസ്, കെവിൻ ഡി ബ്രൂയിൻ തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് മാഞ്ചസ്റ്റർ സിറ്റി കളി തുടങ്ങിയത്. 23-ാം മിനിറ്റിൽ സെക്കോ മാരയും 28-ാം മിനിറ്റിൽ മൗസ ഡിജെനെപ്പോയുമാണ് സതാംപ്ടണിന്റെ ഗോളുകൾ നേടിയത്.സതാംപ്ടണനെതിരെ കളിച്ച പോലെ കളിച്ചാൽ വരാനിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ ജയിക്കാനായി ഒരു അവസരവും ലഭിക്കില്ല.ചാൾട്ടൺ അത്‌ലറ്റിക്കിനെ 3-0ന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റി നേരിടാനെത്തുന്നത്.

പന്ത് കൈവശം വച്ചിട്ടും സിറ്റിക്ക് മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് തൊടുക്കാനായില്ല.എർലിങ് ഹാലാൻഡ്, കെവിൻ ഡി ബ്രൂയ്ൻ, ഹൂലിയൻ അൽവാരസ്, തുടങ്ങിയ താരങ്ങൾ കളിച്ച മത്സരത്തിലാണ് ഇതുപോലൊരു അവസ്ഥ മാഞ്ചസ്റ്റർ സിറ്റിക്ക് വന്നത്. അതുകൊണ്ടു തന്നെ ഈ തോൽവി മാഞ്ചസ്റ്റർ സിറ്റി അർഹിച്ചതാണെന്നാണ് മത്സരത്തിനു ശേഷം പരിശീലകൻ പെപ് ഗ്വാർഡിയോള പറയുകയും ചെയ്തു.”മികച്ച ടീം വിജയിച്ചു, അവരായിരുന്നു മികച്ചു നിന്നത്, ഞങ്ങൾ നന്നായി കളിച്ചില്ല. മോശം തുടക്കമായിരുന്നു ഞങ്ങളുടേത്, അതിനു ശേഷം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഞങ്ങൾ എന്താണോ അതിന്റെ അടുത്തു പോലും ഇന്നത്തെ മത്സരത്തിൽ എത്താൻ ഈ മത്സരത്തിൽ കഴിഞ്ഞില്ല” പെപ് പറഞ്ഞു.

യുണൈറ്റഡിനെതിരായ വരാനിരിക്കുന്ന ഡെർബിയെക്കുറിച്ച് ഗ്വാർഡിയോള പ്രതികരിച്ചു, സമാനമായ രീതിയിൽ കളിക്കുകയാണെങ്കിൽ എറിക് ടെൻ ഹാഗിന്റെ ടീമിനെതിരെ തന്റെ ടീമിന് അവസരം ലഭിക്കില്ലെന്ന് പറഞ്ഞു.തീർച്ചയായും ഇതൊരു വ്യത്യസ്തമായ മത്സരമാണ്, എന്നാൽ ഞങ്ങൾ ഈ രീതിയിൽ പ്രകടനം നടത്തിയാൽ ഞങ്ങൾക്ക് അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു.

Rate this post