ബെർണബുവിലെത്തിയ ചാമ്പ്യനെ മനസ്സിലായോ? മാഡ്രിഡ്‌ ഇഷ്ടടീമാണെങ്കിലും മെസ്സിയാണ് ഫേവറിറ്റ് എന്ന് താരം..

ശക്തരായ സേവിയ്യക്കെതിരെ സാന്റിയാഗോ ബെർണബുവിൽ വെച്ച് നടന്ന റയൽ മാഡ്രിഡിന്റെ ഹോം മത്സരത്തിൽ ക്രൊയേഷ്യൻ സൂപ്പർതാരമായ ലൂക്കാ മോഡ്രിച്ച് നേടുന്ന ഏകഗോളിൽ റയൽ മാഡ്രിഡ്‌ വിജയം സ്വന്തമാക്കിയിരുന്നു. ഈ മത്സരം ആരംഭിക്കുന്നതിനു മുൻപായി ഫൈറ്റിങ് ചാമ്പ്യൻഷിപ്പായ യു എഫ് സി യുടെ ഫെതർവൈറ്റ് ചാമ്പ്യനായ സ്പാനിഷ് താരം ഇലിയ ടോപോരിയ തന്റെ ചാമ്പ്യൻ ബെൽറ്റുമായി ബെർണബുവിലെത്തി ആരാധകർക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. പക്ഷെ അല്പം ദിവസങ്ങൾ മുൻപ് താരം പറഞ്ഞ വാക്കുകളാണ് നിലവിൽ ശ്രദ്ധ നേടുന്നത്.

അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയോടുള്ള തന്റെ അഗാധമായ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് മിക്സഡ് മാർഷ്യൽ ആർട്സ് താരമായ ഇലിയ ടോപ്യൂറിയ. ഒരു കായികതാരമെന്ന നിലയിൽ തനിക്ക് ലിയോ മെസ്സി വളരെയധികം ഇഷ്ടമാണെന്നും ലിയോ മെസ്സി തനിക്കു വളരെയധികം പ്രചോദനം നൽകുന്നുണ്ടെന്നുമാണ് ഈ സ്പാനിഷ് താരം പറഞ്ഞത്. കൂടാതെ തന്റെ ഇഷ്ടടീം റയൽ മാഡ്രിഡ്‌ ആണെന്നും ഇലിയ ടോപ്യൂറിയ തുറന്നുപറഞ്ഞു.

“എനിക്ക് ലിയോ മെസ്സിയെ ശരിക്കും ഇഷ്ടമാണ്. ഞാൻ റയൽ മാഡ്രിഡിന്റെ ആരാധകനാണ്. എന്നാൽ ഒരു കായിക താരം എന്ന നിലയിൽ ഞാൻ ലിയോ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നു, മെസ്സിയെയും അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള അദ്ദേഹം നൽകിയ സമീപനത്തെയും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട കായികതാരം ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും ലിയോ മെസ്സിയാണ്. ആരാണ് എന്റെ പ്രചോദനം എന്ന് ചോദിച്ചാലും ലിയോ മെസ്സിയെ തന്നെയാണ് ഞാൻ പറയുക. മെസ്സി വളരെ മികച്ച ഒരു വ്യക്തിത്വമാണ്.” – ഇലിയ ടോപ്യൂറിയ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകനാണ് താനെന്നും എന്നാൽ ലിയോ മെസ്സിയെ ഒരു കായിക താരം എന്ന നിലയിൽ വളരെയധികം ഇഷ്ടമാണെന്നും ആണ് ജോർജിയൻ-സ്പാനിഷ് മിക്സഡ് മാർഷ്യൽ ആർട്സ് താരമായ ഇലിയ ടോപ്യൂറിയ ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയത്. റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകനായതിനാൽ തന്നെയാണ് സാന്റിയാഗോ ബെർണബുവിൽ തന്റെ ചാമ്പ്യൻ പട്ടവുമായി താരം എത്തിയത്.

Rate this post