‘പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കിയതിൽ വിഷമമില്ല ,കൊച്ചിയിലെ കാണികൾക്ക് മുന്നിൽ ജയത്തോടെ തിരിച്ചുവന്നതിൽ ഏറെ സന്തോഷമുണ്ട്’ :ഇവാൻ വുക്കോമനോവിച്ച് |Kerala Blasters
10 മത്സരങ്ങളുടെ സസ്‌പെൻഷൻ കഴിഞ്ഞ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് കഴിഞ്ഞ സീസണിലെ ബംഗളുരുവിനെതിരെ മത്സരത്തിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു.
കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ രാജകീയമായ തിരിച്ചുവരവിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലീഗിൽ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിനായി. തന്നെ പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കിയതിൽ വിഷമമില്ലെന്നും, അനീതിക്കെതിരായി നിലപാടെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു.
A sight we've longed to see! 😍@ivanvuko19 #KBFCOFC #KBFC #KeralaBlasters pic.twitter.com/tYcnfgCPTr
— Kerala Blasters FC (@KeralaBlasters) October 27, 2023
വിലക്കിൽ പുറത്തിരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും, എന്നാൽ കൊച്ചിയിലെ കാണികൾക്ക് മുന്നിൽ ജയത്തോടെ തിരിച്ചുവന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മത്സര ശേഷം നടന്ന പ്രസന്റേഷൻ ചടങ്ങിൽ കോച്ച് പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള കഴിഞ്ഞ സീസണിലെ പ്ലെ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രിയുടെ ‘ക്വിക്ക് ഫ്രീകിക്ക്’ ഗോൾ സാധുവല്ലെന്ന് വുകോമാനോവിച്ച് ആവർത്തിച്ചു. ഈ ഗോളിൽ പ്രതിഷേധിച്ച് വുക്കോമാനോവിച്ച് വാക്കൗട്ട് നടത്തുകയും വിലക്ക് ലഭിക്കുകയും ചെയ്തു.
I don't regret walking off, says Kerala Blasters coach Ivan Vukomanovic.
— Shyam Vasudevan (@JesuisShyam) October 27, 2023
"No, not at all. Whenever there is injustice towards your family, your loved ones or in this case, the team you have to protect, that was my reaction. It was not nice to be away for 10 games, but it is part… pic.twitter.com/BhDHPAIEzm
“ആദ്യത്തെ 2-3 സെക്കൻഡിനുള്ളിൽ നിങ്ങൾ അത് എടുക്കാൻ തീരുമാനിച്ചാൽ അത് പെട്ടെന്നുള്ള ഫ്രീകിക്ക് ആണ്. ബെംഗളൂരുവിൽ നടന്നത് 29 സെക്കൻഡിന് ശേഷമുള്ള ഷോട്ടാണ്. പിന്നെ ഒരു പൊസിഷനിൽ സ്പ്രേ ചെയ്യുമ്പോൾ സിഗ്നലിനായി കാത്തിരിക്കണമെന്ന് നിയമമുണ്ട്.റഫറിമാർക്ക് തെറ്റ് ഉണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അവർക്ക് മികച്ച അന്തരീക്ഷം ലീഗ് നൽകണം. , സാങ്കേതികവിദ്യയും മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങളും നൽകണം ” ഇവാൻ പറഞ്ഞു.
📸 | Manjappada with a HUGE TIFO marking the arrival of head coach Ivan Vukomanovic; “The King Has Returned” #ISL | #IndianFootball pic.twitter.com/QcETgre0wJ
— 90ndstoppage (@90ndstoppage) October 27, 2023