ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിലെ ആദ്യ പാദത്തിൽ ഷീൽഡ് വിന്നേഴ്സായ ജാംഷെഡ്പൂരിനെ സഹൽ നേടിയ മനോഹരമായ ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് കീഴ്പെടുത്തിയത്.മാർച്ച് 15 ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സമനില പിടിച്ചാലും ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ മൂന്നാമത്തെ ഫൈനലിന് യോഗ്യത നേടാൻ സാധിക്കും. “ഇപ്പോൾ രണ്ടാം പാദത്തിൽ എന്താണ് നല്ലതും ചീത്തയും എന്ന് വിശകലനം ചെയ്യണം, രണ്ടാം ലീഗിലും വിജയം കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്ന് ഇന്നത്തെ മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു,
“ഇത് എനിക്ക് രോമാഞ്ചം നൽകുന്നു – ഇത് ഞങ്ങൾക്ക് വളരെയധികം ഊർജ്ജവും പ്രചോദനവും നൽകുന്നു. ഈ സീസണിൽ കൊച്ചിയിൽ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ ഞങ്ങൾക്ക് കളിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. അടുത്ത സീസണിൽ ഞങ്ങൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു ” ആരാധക പിന്തുണയെക്കുറിച്ച് ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു.കൊച്ചിയിൽ നടത്തിയ ലഒവ് സ്ട്രീമിങും അവിടെ ഒത്തുകൂടിയ ആരാധകരും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫാൻസ് ഞങ്ങളുടെ ഫുട്ബോൾ നേരിട്ട് കാണാൻ അർഹിക്കുന്നുണ്ട് എന്നും അടുത്ത സീസണിൽ അത് നടക്കും എന്നും ഇവാൻ പറഞ്ഞു.
🏟️ Kaloor in all its glory! 😍
— K e r a l a B l a s t e r s F C (@KeralaBlasters) March 11, 2022
You're going to want to turn your 𝗦𝗢𝗨𝗡𝗗 𝗢𝗡 for this one 🔊#JFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/Bts45y98kr
“ഇത് ആദ്യ പകുതി മാത്രമാണ്, ഈ സീസണിൽ ജെഎഫ്സിയെ ആദ്യമായി ഞങ്ങൾ പരാജയപ്പെടുത്തി .ലീഗിലെ ഏറ്റവും മികച്ച ടീമാണ് അവർ , കിരീടം നേടിയവരാണ് നമ്മൾ വിനയാന്വിതരായിരിക്കണം, കാരണം രണ്ടാം പാദത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ടാകും”ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു.”ഞങ്ങൾ ഈ സീസൺ വ്യത്യസ്ത ശൈലികളിലും കളിച്ചു എന്ന് ഞാൻ കരുതുന്നു,ഗെയിം എങ്ങനെ ജയിക്കാമെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. അതിനാൽ മത്സരം വളരെയധികം ശാരീരികക്ഷമതയും ധാരാളം നീണ്ട പന്തുകളും ഉള്ളതായിരിക്കും എന്ന് അറിയാമായിരുന്നു ” ഇവാൻ പറഞ്ഞു.
🏟️ Kaloor in all its glory! 😍
— K e r a l a B l a s t e r s F C (@KeralaBlasters) March 11, 2022
You're going to want to turn your 𝗦𝗢𝗨𝗡𝗗 𝗢𝗡 for this one 🔊#JFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/Bts45y98kr
മാർച്ച് 15 ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വീണ്ടും കളത്തിലിറങ്ങും. അതിൽ ഒരു സമനില നേടിയാൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ സ്ഥാനം പിടിക്കും.