❝വലിയ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നല്ല പ്ലാറ്റ്‌ഫോമാണ് സന്തോഷ് ട്രോഫി❞ : ഐഎം വിജയൻ |Santhosh Trophy

30 വർഷങ്ങൾക്ക് മുമ്പ് സന്തോഷ് ട്രോഫിയിലെ പ്രകടനത്തിലൂടെയാണ് ഇതിഹാസം ഐഎം വിജയൻ താരപദവിയിലേക്ക് ഉയർന്നു വന്നത്.ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 75-ാമത് എഡിഷനിൽ പങ്കെടുക്കുന്ന സെമി ഫൈനലിസ്റ്റുകളുടെ കളിക്കാർക്കും ഇതിഹാസ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആശംസകളർപ്പിക്കുകയും ചെയ്തു.

“എല്ലാ കളിക്കാർക്കും സ്വയം തെളിയിക്കാൻ അവസരമുണ്ട്, പ്രത്യേകിച്ച് ഇതുവരെ സെമിഫൈനലിൽ എത്തിയവർക്ക്. ഇത് ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ ടൂർണമെന്റുകളിലൊന്നാണ്.അവർ സ്വയം തെളിയിക്കാനും മുൻനിര ക്ലബ്ബുകളുടെ കണ്ണുകൾ പിടിക്കാനും ശ്രമിക്കും” വിജയൻ പറഞ്ഞു.

ഈസ്റ്റ് ബംഗാൾ ക്ലബ് അതിന്റെ മുൻ താരങ്ങളായ അൽവിറ്റോ ഡികുഞ്ഞയെയും ശാസ്തി ഡൂലിയെയും ടാലന്റ് സ്പോട്ടർമാരായി സന്തോഷ് ട്രോഫിക്കായി അയച്ചിട്ടുണ്ട്.സന്തോഷ് ട്രോഫി കേരളത്തിൽ വൻ ഹിറ്റാണ് ആയിരകണക്കിനു ആരാധകരാണ് ഓരോ മത്സരവും കാണാൻ എത്തുന്നത്.”സന്തോഷ് ട്രോഫി മലപ്പുറത്ത് ആദ്യമായി നടക്കുന്നതിനാൽ മത്സരങ്ങൾ ആസ്വദിക്കാൻ നിരവധി ആരാധകരുണ്ട്. കേരള ആരാധകർ വ്യത്യസ്തരാണ്, അവർ പ്രത്യേകതായുള്ളവരാണ്” വിജയൻ കൂട്ടിച്ചേർത്തു.

‘കേരളാ പോലീസിനെതിരെ മോഹൻ ബഗാന് വേണ്ടി കളിച്ചപ്പോഴും അവർ എന്നെ പിന്തുണയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അന്തരിച്ച വി പി സത്യൻ ക്യാപ്റ്റനായിരുന്നപ്പോൾ കേരളത്തിനെതിരായ ഞാൻ ബംഗാളിനു വേണ്ടിയും കളിച്ചിട്ടുണ്ട്,ടൈ ബ്രേക്കറിൽ ഒരു പെനാൽറ്റി നഷ്ടപെടുത്തുകയും ചെയ്തു ആ മത്സരത്തിൽ കേരളം പരാജയപ്പെട്ടു, പക്ഷേ ഇവിടുത്തെ ആരാധകർ ഇപ്പോഴും ആ കളി ഓർക്കുന്നു” വിജയം കൂട്ടിച്ചേർത്തു.

ഹീറോ സന്തോഷ് ട്രോഫിയിലെ പരിശീലകരും ഒരു ടൂർണമെന്റിന്റെ സംഘടനാ വശത്തെ പ്രശംസിച്ചു.ടൂർണമെന്റ് സംഘടിപ്പിച്ചതിൽ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. കേരള സർക്കാരും കെഎഫ്‌എയും എഐഎഫ്‌എഫും യുവ കളിക്കാർക്കും പരിശീലകർക്കും മികച്ച പ്ലാറ്റ്‌ഫോം ആണ് നൽകിയത്.

ആതിഥേയരായ കേരളം വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ കർണാടകയെയും വെള്ളിയാഴ്ച ഏപ്രില്‍ 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ രണ്ടാം സെമിയിൽ ബംഗാൾ മണിപ്പൂരിനെയും നേരിടും.സന്തോഷ് ട്രോഫി ഫൈനൽ മെയ് രണ്ടാം തീയതി തന്നെ നടക്കും. മത്സരം മൂന്നാം തീയതിയിലേക്ക് മാറ്റാൻ ഉള്ള നീക്കം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അംഗീകരിച്ചില്ല. സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. 8.00 മണിക്ക് നടത്താനിരുന്നു മത്സരങ്ങള്‍ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30 ലേക്ക് മാറ്റി. നോമ്പുകാലമായതിനാല്‍ നോമ്പ് തുറന്നതിന് ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് മത്സര സമയം 8.30 ലേക്ക് മാറ്റിയത്.രണ്ട് സെമി ഫൈനലുകളും, ഫൈനലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.

Rate this post