“സ്ത്രീകൾക്കെതിരെയുള്ള ജിങ്കന്റെ വാക്കുകൾ വളരെ മോശമായിരുന്നു, സുനിൽ ഛേത്രിയെ കണ്ടു പഠിക്കണം ” – ഐ എം വിജയൻ

നീണ്ട വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഇടം നെടുന്നത്. സെമിയിൽ ജാംഷെഡ്പൂരിനെ രണ്ടു പാദങ്ങളുമായി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കലാശ പോരാട്ടത്തിനെത്തുന്നത്. തകർപ്പൻ ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്ന് ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ പറഞ്ഞു.ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സന്ദേശ് ജിങ്കന്‍ കളിക്കുന്ന എടികെ മോഹന്‍ ബഗാനെ കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണിലെ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റാണ് തൊട്ടാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത് .ലീഗ് റൗണ്ടിലെ രണ്ടാം പാദ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും 2 – 2 സമനിലയില്‍ പിരിഞ്ഞിരുന്നു. ഏഴ് മിനിറ്റ് ഇഞ്ചുറി ടൈമായി റഫറി അനുവദിച്ച മത്സരത്തില്‍ 90+7-ാം മിനിറ്റിലായിരുന്നു എടികെയുടെ സമനില ഗോള്‍. മത്സരശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും മോശം പരാമർശം നടത്തി.

സന്ദേശ് ജിങ്കൻ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന വളരെ മോശമായിരുന്നു എന്ന് ഐ എം വിജയൻ പറഞ്ഞു.തന്നെ വളർത്തിയ ക്ലബിനെ ബഹുമാനിക്കാൻ പഠിക്കണം ജിങ്കനിൽ നിന്ന് ആരും ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഐ എം വിജയൻ പറഞ്ഞു.ജിങ്കൻ സുനിൽ ഛേത്രിയിൽ നിന്ന് എങ്ങനെ മുൻ ക്ലബുകളെ ബഹുമാനിക്കണം എന്ന് പഠിക്കണം എന്നും ഐ എം വിജയൻ പറഞ്ഞു.

ഒരാളെ കുറിച്ചും ഒരക്ഷരം പോലും ഛേത്രി മിണ്ടില്ല, ഒരു കുറ്റംപോലും പറയുകയുമില്ല. അതാണ് ഒരു ഫുട്‌ബോള്‍ പ്ലെയര്‍. അങ്ങനെ വേണം.ആദ്യ പാദ സെമിയില്‍ ഹൈദരാബാദ് എഫ്‌സി 3 – 1ന് എടികെ മോഹന്‍ ബഗാനെ തകര്‍ത്തിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഹൈദരാബാദിന്റെ ജയം. രണ്ടാം പാദത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഹൈദരാബാദ് എഫ്‌സിക്ക് എതിരേ തിരിച്ചെത്താന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“അതെ, അവന്റെ അഭാവം പിച്ചിൽ കണ്ടു. അവനാണ് ഞങ്ങൾക്ക് തുടക്കം (ആദ്യ പാദത്തിൽ) തന്നത്. അവനിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുത്തതിന് കോച്ച് ഇവാൻ പൂർണ്ണ ക്രെഡിറ്റ്” സഹലിന്റെ അഭാവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.

Rate this post