ലയണൽ മെസ്സിക്ക് പകരക്കാരനാകാൻ ആർക്കും കഴിയില്ലെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി |Lionel Messi

ഇന്ന് ജക്കാർത്തയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ നേരിടാൻ തയ്യാറെടുക്കുകയാണ് അര്ജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അര്ജന്റീന ഇന്നിറങ്ങുന്നത്.അർജന്റീനിയൻ പരിശീലകൻ ലയ്ൻൽ മെസ്സിക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം കൊടുത്തിരിക്കുകയാണ്.

യുവന്റസ് വിങ്ങർ എയ്ഞ്ചൽ ഡി മരിയ, എസ്എൽ ബെൻഫിക്കയുടെ നിക്കോളാസ് ഒട്ടാമെൻഡി എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ, ഇന്തോനേഷ്യയ്‌ക്കെതിരെ മെസ്സിക്ക് പകരം ആര് കളിക്കും എന്ന ചോദ്യം ഉയർന്നു വന്നിരുന്നു.”നാളെ ആരാണ് മെസ്സിക്ക് പകരക്കാരനാകുക? ആരുമില്ല. മെസ്സിയെപ്പോലെ ആർക്കും കളിക്കാൻ കഴിയില്ല. പക്ഷേ പകരം വയ്ക്കാൻ കഴിയാത്ത ഒരു കളിക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് ടീമിനെ അതേ രീതിയിൽ കളിക്കാൻ ഞങ്ങൾ ശ്രമിക്കും. ടീമും നന്നായി പരിശീലിപ്പിച്ചിരിക്കുന്നു. ഞങ്ങൾ അത് ശ്രമിക്കും. മെസ്സിയുടെ സ്ഥാനത്ത് ആരും കളിക്കാൻ പോകുന്നില്ല, പക്ഷേ ചില കളിക്കാരൻ സമാനമായ എന്തെങ്കിലും ചെയ്യും” സ്കെലോണി പറഞ്ഞു.

അതേസമയം 18 കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ അലജാൻഡ്രോ ഗാർനാച്ചോയ്ക്ക് ഇന്തോനേഷ്യയെ നേരിടുമ്പോൾ ലാ ആൽബിസെലെസ്റ്റെക്കായി തന്റെ ആദ്യ സീനിയർ തുടക്കം കുറിക്കാനുള്ള അവസരമാണിത്.ജൂലിയൻ അൽവാരസ്, ലിയാൻഡ്രോ പരേഡസ്, ജിയോ ലോ സെൽസോ എന്നിവർ ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും.

അർജന്റീനയുടെ സാധ്യത ഇലവൻ : എമിലിയാനോ മാർട്ടിനെസ് അല്ലെങ്കിൽ ജെറോനിമോ റുല്ലി; നഹുവൽ മോളിന, ലിയോനാർഡോ ബലേർഡി, ജർമൻ പെസെല്ല അല്ലെങ്കിൽ ഫാകുണ്ടോ മദീന, മാർക്കോസ് അക്യൂന;എക്‌സിക്വൽ പലാസിയോസ്,ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, ലൂക്കാസ് ഒകാമ്പോസ്; ജൂലിയൻ അൽവാരസ്, അലജാൻഡ്രോ ഗാർനാച്ചോ അല്ലെങ്കിൽ നിക്കോളാസ് ഗോൺസാലസ്

Rate this post
ArgentinaLionel Messi