ഏറ്റവും കൂടുതൽ ബഹളം വെക്കുന്നത് അഗ്വേറോയാണ് : അർജന്റീന വാട്സ്ആപ് ഗ്രൂപ്പിലെ വിശേഷങ്ങൾ പങ്കുവെച്ച് മെസ്സി
തങ്ങൾ ഒരു കുടുംബം പോലെയാണ് കഴിയുന്നത് എന്നുള്ളത് അർജന്റീന ദേശീയ ടീമിലെ ഒട്ടുമിക്ക സഹതാരങ്ങളും തുറന്നു പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. അതുതന്നെയാണ് അർജന്റീന എന്ന ടീമിന്റെ വിജയവും. പരസ്പരം വളരെയധികം മനസ്സിലാക്കുന്ന, ഒത്തിണക്കം കാണിക്കുന്ന ഒരു കൂട്ടം താരങ്ങളുടെ കുടുംബമാണ് അർജന്റീന. തങ്ങൾ സഹോദരങ്ങളെ പോലെയാണ് എന്നുള്ളതും ചില അർജന്റൈൻ താരങ്ങൾ തുറന്നു പറഞ്ഞ കാര്യമാണ്.
വളരെയധികം തമാശകളോടുകൂടിയും സൗഹൃദത്തോടുകൂടിയും മുന്നോട്ടുപോകുന്ന ഒരു ടീമാണ് അർജന്റീന. പരിശീലന വേളകളിൽ നാം അത് കാണാറുണ്ട്.എന്നാൽ സെർജിയോ അഗ്വേറോ എന്ന താരത്തെ ഇത്തരം നിമിഷങ്ങളിൽ അവർ മിസ് ചെയ്യാറുണ്ട്.ആരോഗ്യ പ്രശ്നങ്ങൾ കാരണം താരം നേരത്തെ വിരമിക്കാൻ നിർബന്ധിതനാവുകയായിരുന്നു.
എന്നാലിപ്പോൾ അർജന്റീനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ വിശേഷങ്ങൾ ലിയോ മെസ്സി പങ്കുവെച്ചിട്ടുണ്ട്. അതായത് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ബഹളം വെക്കുന്ന വ്യക്തി സെർജിയോ അഗ്വേറോയാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.
‘ അർജന്റീനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ബഹളം വെക്കുന്ന വ്യക്തി, അത് സെർജിയോ അഗ്വേറോയാണ്. കാരണം ഇപ്പോൾ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ ഇല്ലല്ലോ. പക്ഷേ അദ്ദേഹത്തിന്റെ ബഹളവും അതുപോലെതന്നെ തമാശകളുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്. കാരണം ആരോഗ്യ പ്രശ്നങ്ങൾ കാരണം നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്ന ഒരു കഠിനമായ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. എന്നിട്ടും അദ്ദേഹം സന്തോഷവാനാണ് എന്നറിയുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ‘ മെസ്സി പറഞ്ഞു.
🗣️ Leo Messi: “In the WhatsApp group of National Team, the one who agitates the most is Agüero, because now he has nothing to do. But that makes me very good, because he is happy after the hard moment he went through when he was forced to retire because of a health problem.” pic.twitter.com/m4Kk8Tz8Go
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 21, 2022
കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമിൽ ഇടം നേടാൻ സെർജിയോ അഗ്വേറോക്ക് സാധിച്ചിരുന്നു.എന്നാൽ പിന്നീട് ആയിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി അഗ്വേറോക്ക് ഇടമുണ്ട് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഇല്ല.