അവിശ്വസനീയം! വിനിഷ്യസിന്റെ ആദ്യ ഗോളിനായി ടോണി ക്രൂസ് കൊടുത്ത ഇഞ്ച് പെർഫെക്റ്റ് പാസ് | Toni Kroos

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ബയേൺ മ്യൂണിക്കിനെതിരെ സമനില നേടി റയൽ മാഡ്രിഡ്. ഇരു ടീമുകളും രണ്ടു ഗോളുകളാണ് മത്സരത്തിൽ നേടിയത്.83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച വിനിഷ്യസ് ജൂനിയറാണ് റയലിന് സമനില നേടിക്കൊടുത്തത്.ഫലം അർത്ഥമാക്കുന്നത് മാഡ്രിഡിലെ രണ്ടാം പാദ ഫൈനലിൽ വിജയിക്കുന്നത് വെംബ്ലിയിൽ ഫൈനൽ കളിക്കാൻ പോവും.

റയലിന്റെ രണ്ട് ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ വകയാണ്. ബയേണിനായി ലെറോയ് സനെയും ഹാരി കെയ്‌നും ഗോളുകള്‍ നേടി. പെനാല്‍റ്റി വഴിയാണ് രണ്ട് ടീമിന്റെയും ഓരോ ഗോള്‍.മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിൽ ഗോളിൽ റയൽ മാഡ്രിഡ് മുന്നിലെത്തി. മനോഹരമായ അസിസ്റ്റിലൂടെ ആ ഗോളിന്റ്റെ ക്രെഡിറ്റ് മുഴുവൻ വെറ്ററൻ മിഡ്ഫീൽഡർ ടോണി ക്രൂസ് കൊണ്ട് പോവുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.എറിക് ഡയറും കിം മിൻ-ജെയും നയിച്ച ബയേൺ പ്രതിരോധത്തെ അൺലോക്ക് ചെയ്തത് ടോണി ക്രൂസിൻ്റെ പാസ് ആയിരുന്നു.

രണ്ട് സെൻട്രൽ ഡിഫൻഡർമാരെ വിഭജിച്ച്, ജർമ്മൻ ഇൻ്റർനാഷണൽ ഒരു അതിവേഗ പാസ് ബോക്സിലേക്ക് കൊടുക്കുകയും ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറിനെ നിസ്സഹായനാക്കി വിനീഷ്യസ് മനോഹരമായി അത് ഫിനിഷ് ചെയ്യുകയും റയലിനെ മുന്നിലെത്തിക്കുകയും ചെയ്തു.ചാമ്പ്യൻസ് ലീഗിൽ വിനീഷ്യസിൻ്റെ അഞ്ചാമത്തെയും മൊത്തത്തിൽ 21-ാമത്തെയും ഗോളായിരുന്നു ഇത്.രണ്ടാം പകുതിയിൽ ബയേൺ കളിയെ തലകീഴായി മാറ്റി. 53-ാം മിനിറ്റിൽ ലെറോയ് സാനെ ഗോൾ നേടി മത്സരം സമനിലയിലാക്കി. ഒക്ടോബറിനു ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഗോളായിരുന്നു അത്.

സനെയുടെ വ്യക്തിഗത മികവിന്റെ അടയാളംകൂടിയായി ഈ ഗോള്‍. നാലു മിനിറ്റിനകംതന്നെ ബയേണിന്റെ അടുത്ത ഗോളും പിറന്നു. 56-ാം മിനിറ്റില്‍ പന്തുമായി മുന്നേറുകയായിരുന്ന ബയേണിന്റെ മുസിയാളയെ റയല്‍ താരം വാസ്‌ക്വസ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഹാരി കെയ്‌ന് പിഴച്ചില്ല. ആന്‍ഡ്രി ലുനിനെ തെറ്റായ ദിശയിലേക്ക് നയിച്ച്, കെയിന്‍ വളരെ ശാന്തമായി പന്ത് വലയിലെത്തിച്ചു.

83-ാം മിനിറ്റില്‍ റയല്‍ താരം റോഡ്രിഗോയെ ഫൗള്‍ ചെയ്ത ബയേണിന്റെ കിം മിന്‍ ജെ പെനാൽറ്റി വഴങ്ങി.സ്പോട്ട് കിക്കിൽ നിന്നും ഗോൾ നേടി വിനീഷ്യസ് റയലിനെ ഒപ്പമെത്തിച്ചു.മെയ് 26 ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കളിക്കാൻ റയൽ മാഡ്രിഡിന് ഹോം ടർഫിൽ ജയിക്കേണ്ടിവരും.രണ്ടാം പാദം ബുധനാഴ്ച (മെയ് 8) മാഡ്രിഡിലെ സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കും.

Rate this post