ഏഷ്യയിലെ ആദ്യ പത്തിൽ സ്ഥിരമായി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് എന്ന സ്വപ്നത്തിൽ എത്തി ചേരാനാവും : സുനിൽ ഛേത്രി | Sunil Chhetri

ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടണമെങ്കിൽ ആദ്യം ഏഷ്യയിൽ ആധിപത്യം നോക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി.1950ലെ ലോകകപ്പിന് ക്യാപ്റ്റൻ സൈലൻ മന്നയുടെ കീഴിൽ ഇന്ത്യ യോഗ്യത നേടിയിരുന്നുവെങ്കിലും ഒടുവിൽ പിൻവാങ്ങുകയായിരുന്നു.ഇതുവരെ യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിൽ ഇന്ത്യ എത്തിയിട്ടില്ല.

“ഏഷ്യയിലെ ഒന്നാമൻ എന്ന നിലയിൽ ഏഷ്യൻ കപ്പിന് യോഗ്യത നേടുകയും മത്സരത്തിൽ തുടരുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം.ഞങ്ങൾ വർഷത്തിൽ മൂന്ന് തവണ ഓസ്‌ട്രേലിയ, ജപ്പാൻ അല്ലെങ്കിൽ ദക്ഷിണ കൊറിയ അല്ലെങ്കിൽ യുഎഇ, ഇറാൻ, എന്നിവരോട് കളിക്കുന്നത് നിങ്ങൾ കാണാൻ പോകുന്ന ദിവസം ഇതിന്റെ വ്യകത്മായ ഉത്തരം ലഭിക്കും’ ഛേത്രി പറഞ്ഞു.”ഇപ്പോൾ, ഞാൻ എന്ത് പറഞ്ഞാലും അത് ആഗ്രഹപൂർണമായ ചിന്തയായിരിക്കും.അതിനാൽ ഞങ്ങൾ കളിക്കുന്ന കൂടുതൽ വലിയ ടൂർണമെന്റുകളും എതിരാളികളികളായി വലിയ ടീമുകൾ വരുന്നതും നമ്മൾ ലോകകപ്പ് കളിക്കുന്നതിന് എത്ര അടുത്താണെന്ന് കാണിക്കും” ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

“ഏഷ്യയിലെ ആദ്യത്തെ 10-ൽ എത്തി അവിടെ തുടരുക എന്നതാണ് യഥാർത്ഥ ലക്ഷ്യം. അടുത്ത ലോകകപ്പിൽ ഏഷ്യയിൽ നിന്ന് 7-8 ടീമുകൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ, ഞങ്ങൾ ആദ്യ 10-ൽ വന്ന് അവിടെ തുടരുകയാണെങ്കിൽ ലോകകപ്പ് എന്ന സ്വപ്നത്തിൽ എത്തി ചേരാനാവും” ഛേത്രി പറഞ്ഞു.

ജനുവരി 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 35,253-ഓളം വരുന്ന കാണികൾക്ക് മുന്നിൽ ഓസ്‌ട്രേലിയയോട് 0-2 തോൽവിയോടെയാണ് ഇന്ത്യ AFC ഏഷ്യൻ കപ്പ് 2023 കാമ്പെയ്‌ൻ ആരംഭിച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.നാളെ രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.

2005ൽ പാക്കിസ്ഥാനെതിരെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഛേത്രി 2012ൽ ബൈച്ചുങ് ബൂട്ടിയ വിരമിച്ചതു മുതൽ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി മാറി.ദേശീയ ടീമിനായി 93 ഗോളുകൾ നേടിയ അദ്ദേഹം, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അർജന്റീനയുടെ ലയണൽ മെസ്സിക്കും ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ സജീവമായ മൂന്നാമത്തെ ഗോൾ സ്‌കോററാണ്.39-ാം വയസ്സിൽ, ബെംഗളുരു എഫ്‌സി ഫോർവേഡ് ഏഷ്യൻ കപ്പിന്റെ അവസാന പതിപ്പാണ് കളിക്കുന്നത്.

5/5 - (1 vote)