പഴയ പോലെയല്ല ഇത്തവണ ഇന്ത്യക്ക് ഫിഫ ലോകകപ്പ് യോഗ്യത നേടാൻ സാധ്യതയുണ്ട് | India

ഫിഫ ലോക കപ്പ് ഏഷ്യൻ ക്വാളിഫയേഴ്‌സിന്റെ ചരിത്രത്തിൽ ഇതുവരെ ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് മുന്നേറാൻ ആയിട്ടില്ല. പക്ഷെ ഇത്തവണ മൂന്നാം റൗണ്ടിൽ എത്താൻ ഉള്ള സാദ്ധ്യതകൾ വലുതാണ്. എത്തിയാൽ അത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിനു ഒരു പുതുനാഴിക കല്ലാകും.

ഇനി മൂന്നാം റൗണ്ടിൽ എത്തിയാൽ അവിടുത്തെ അവസ്ഥ നോക്കാം. 9 ഗ്രൂപ്പ്കളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും മൂന്നാം റൗണ്ടിൽ എത്തുക. ഫിഫ റാങ്കിങ് അനുസരിച്ചുള്ള ഡ്രാ യിൽ ഈ 18 ടീമുകളെ 6 ടീമുകൾ അടങ്ങുന്ന മൂന്ന് ഗ്രൂപ്പുകൾ ആയി തിരിക്കും. ഹോം എവേ അടിസ്ഥാനത്തിൽ ഒരു ടീമിന് 10 മത്സരം ലഭിക്കും. 6 പേര് ഉള്ള ഈ മൂന്ന് ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയുന്ന ടീമുകൾ ഫിഫ ലോക കപ്പിന് യോഗ്യത നേടും (3 x2=6).അപ്പോൾ 8 സ്പോട്ടിൽ 6 സ്പോട്ടും കഴിഞ്ഞു. ഇന്ത്യക്ക് 6 പേര് ഉള്ള ഒരു ഗ്രൂപ്പിൽ രണ്ടാമത് എങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചാൽ മാത്രമേ മൂന്നാം റൗണ്ടിൽ നിന്ന് ലോക കപ്പിന് യോഗ്യത നേടാൻ ആകുകയുള്ളു. 6 പേര് ഉള്ള ഗ്രൂപ്പിൽ ഇന്ത്യക്ക് നാലാമതെങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചാൽ വീണ്ടും സാധ്യതകളുണ്ട്.

മൂന്നാം റൗണ്ടിലെ ഓരോ ഗ്രൂപ്പിലും മൂന്നും, നാലും സ്ഥാനത്ത് ഫിനിഷ് ചെയുന്ന ടീമുകൾ നാലാം യോഗ്യത റൗണ്ടിലേക്ക് യോഗ്യത നേടും. അങ്ങനെ 4 ആം റൗണ്ടിൽ 6 ടീമുകൾ ഉണ്ടാകും. ഒരു ഗ്രൂപ്പിൽ 3 ടീം എന്ന് രീതിയിൽ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും.ഗ്രൂപ്പ്‌ മത്സ്രങ്ങൾക്ക് ശേഷം രണ്ട് ഗ്രൂപ്പിലും ഒന്നാമത് എത്തുന്നവർ ഫിഫ ലോക കപ്പിന് യോഗ്യത നേടും. അങ്ങനെ മൂന്നാം റൗണ്ടിൽ നിന്ന് 6 ഉം. നാലാം റൗണ്ടിൽ നിന്ന് 2 ഉം ടീമുകൾ ലോക കപ്പ് വേദിയിൽ എത്തും.

ഇന്ത്യ 4ആം റൗണ്ടിൽ എത്തിയിട്ട് മൂന്ന് പേരുള്ള ഗ്രൂപ്പിൽ രണ്ടാമത് എങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചാൽ വീണ്ടും അവസരം ഉണ്ട്,അഞ്ചാം റൗണ്ട് കളിക്കാം. അഞ്ചാം റൗണ്ടിൽ എതിർ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്ത ടീമായി ഹോം എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ ഉണ്ടാകും, വിജയിക്കുന്ന ടീം ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ്‌ ന് യോഗ്യത നേടും. അവിടെ വേറെ ഏതേലും കോണ്ടിനെന്റലെ എതിരാളി ഉണ്ടാകും, അവരെ തോൽപ്പിച്ചാൽ ലോക കപ്പ് വേദിയിൽ ഇന്ത്യക്ക് എത്താം.

നിലവിലെ സാഹചര്യം വെച്ച് നോക്കിയാൽ 2026 ഫിഫ ലോക കപ്പിലേക്കുള്ള വഴി ഇന്ത്യക്ക് അതി കഠിനമാണ്. ആദ്യ ലക്ഷ്യം മൂന്നാം റൗണ്ടിൽ എത്തുക എന്നുള്ളത് തന്നെയാണ്. ബാക്കി ഒകെ ഭാഗ്യവും കളി മികവും പോലെ. 🙌🏻

©:Midhun Manilal

Rate this post