‘നാണക്കേട്’ : ഫിഫ റാങ്കിങ്ങിൽ 117 ആം സ്ഥാനത്തേക്ക് വീണ് ഇന്ത്യ | FIFA Ranking
2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിരാശാജനകമായ പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. ചാമ്പ്യൻഷിപ്പിൽ ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത ഇന്ത്യൻ ടീം തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങി. ടൂർണമെൻ്റിലെ മോശം പ്രകടനത്തെ തുടർന്ന് ഫിഫ റാങ്കിങ്ങിൽ വലിയ തിരിച്ചടിയാണ് ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നത്.
35.57 പോയിൻ്റാണ് ടീമിന് നഷ്ടമായത്.എഎഫ്‌സി ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ 102-ാം സ്ഥാനത്തായിരുന്നു. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ടീം ഇപ്പോൾ 117ലേക്ക് താഴ്ന്നു. മാത്രമല്ല, 2017-ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.ചാമ്പ്യൻഷിപ്പിൻ്റെ തുടക്കം മുതൽ ഓരോ കളി കഴിയുന്തോറും ടീമിൻ്റെ റാങ്കിംഗ് ഇടിഞ്ഞു കൊണ്ടിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ 0-2 തോൽവിയോടെയാണ് അവരുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്, അതിൻ്റെ ഫലമായി റാങ്കിംഗിൽ 106-ലേക്ക് നാല് സ്ഥാനങ്ങൾ ഇടിഞ്ഞു.ഉസ്ബെക്കിസ്ഥാനോടും സിറിയയോടുമുള്ള തുടർന്നുള്ള തോൽവികൾ ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമായി, ഉസ്ബെക്കിസ്ഥാൻ മത്സരത്തിന് ശേഷം ഇന്ത്യ 111-ലേക്ക് താഴുകയും ചെയ്തു .
After a poor performance in the AFC Asian Cup, India will drop 15 spots from 102 to 117 in the new FIFA Rankings.#Fifa #Rankings #IndianFootball #Football #India #SunilChhetri #Wolf777news pic.twitter.com/aERcjGUn1Y
— Wolf777News (@Wolf777news) February 12, 2024
സിറിയക്കെതിരായ തോൽവിയെ തുടർന്ന് ആറ് സ്ഥാനങ്ങൾ കൂടി താഴുകയും ചെയ്തു.2017 ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗ് കൂടിയാണിത്. ഇഗോർ സ്റ്റിമാക് ടീമിൻ്റെ ചുമതല ഏറ്റെടുത്തതിന് ശേഷം ഇന്ത്യ ഒരിക്കലും 109-ന് താഴെ വീണിട്ടില്ല.