സുനിൽ ഛേത്രിയുടെ ഹാട്രിക്കിൽ പാകിസ്താനെ നാണംകെടുത്തി ഇന്ത്യ|India Vs Pakistan| SAFF Championship 2023
SAFF ചാമ്പ്യൻഷിപ്പ് 2023ലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ. ബാംഗ്ലൂർ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് ഇന്ത്യ നേടിയത്.ഉദാന്ത സിംഗ് ആണ് ഇന്ത്യയുടെ നാലാമത്തെ ഗോൾ നേടിയത്. ഇന്ത്യൻ കോച്ച് സ്റ്റിമാക് ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.
ഇന്ത്യയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. പത്താം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ ലീഡ് നേടി.പാകിസ്ഥാൻ കീപ്പർ വരുത്തിയ വലിയ പിഴവ് മുതലെടുത്താണ് ഛേത്രി ഗോൾ നേടിയത്.ഛേത്രിയുടെ ആദ്യ ഗോളിൽ ആവേശഭരിതരായ ഇന്ത്യൻ ടീം ആത്മവിശ്വാസം വർധിപ്പിച്ചു. ഇരു വിങ്ങുകളിലൂടെയും ഇന്ത്യ ആക്രമണം നടത്തി. 16 ആം മിനുട്ടിൽ ഇന്ത്യ രണ്ടാം ഗോൾ നേടി. ബോക്‌സിനുള്ളിലെ പാക് താരത്തിന്റെ ഹാൻഡ് ബോളിന് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചു.
Enjoy Sunil Chhetri's first goal against Pakistan.#Celebratefootball #SAFFChampionship2023 #INDPAK #INDvsPAK pic.twitter.com/Qw5xL3O3XN
— T Sports (@TSports_bd) June 21, 2023
ആദ്യ പകുതി അവസാനിക്കുന്നതിന് പാക് താരങ്ങൾ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കുമായി ഏറ്റുമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയുടെ അവസാനത്തിൽ ഒരു പാക് താരം ത്രോ-ഇൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇന്ത്യൻ കോച്ച് സ്റ്റിമാക് പാകിസ്ഥാൻ കളിക്കാരുടെ കൈയ്യിൽ നിന്ന് പന്ത് തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത് പാകിസ്ഥാൻ കളിക്കാരും ഇന്ത്യൻ കോച്ചും തമ്മിൽ പിച്ചിൽ ചൂടേറിയ കൈമാറ്റത്തിന് കാരണമായി. എന്നാൽ ഇരു ടീമിലെയും താരങ്ങൾ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.
📸 | Things are getting heated after head coach Igor Stimac interfered and stopped a Pakistani player's throw in, a proper India vs Pakistan match one expected 🫡🔥 #IndianFootball pic.twitter.com/QTt3peigqX
— 90ndstoppage (@90ndstoppage) June 21, 2023
സംഭവത്തെത്തുടർന്ന് സ്റ്റിമാകിന് ചുവപ്പ് കാർഡ് കാണപ്പെടുകയും പിച്ചിൽ നിന്ന് പുറത്തുപോകേണ്ടി വരികയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലി ടച്ച്‌ലൈനിൽ സ്റ്റിമാക്കിന്റെ സ്ഥാനം ഏറ്റെടുത്തു. കൂടാതെ, ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു.പാക്കിസ്ഥാൻറെ മുഖ്യ പരിശീലകനും മഞ്ഞക്കാർഡ് ലഭിച്ചു.ഇന്ത്യയുടെ ജിംഗാനും പാകിസ്ഥാനിലെ നബിയും കാർഡ് കണ്ടു.രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്ന് ജീക്‌സൺ സിംഗിന്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി പോയി.
📸 | Head coach Igor Stimac is shown a red card and is escorted off the field #IndianFootball pic.twitter.com/K8dpTWa6eT
— 90ndstoppage (@90ndstoppage) June 21, 2023
90 goals…
— ^•^ (@silly_fs) June 21, 2023
F**king 90 international goals by Sunil Chhetri 🤯🤯🤯🤯
4th most by anyone in the history of football 🔥🔥🔥🔥
Just GOAT things🙇🏻♂️#IndianFootball #INDvsPAK #SAFFChampionship2023 pic.twitter.com/3MYXXKcHk4
74 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക്ക് പൂർത്തിയാക്കി.സുഫിയാനാണ് ഛേത്രിയെ ബോക്സിൽ വീഴ്ത്തിയത്. അനായാസം ഗോളാക്കി താരം ഇന്ത്യയുടെ മൂന്നാം ഗോൾ നേടി.81 ആം മിനുട്ടിൽ ഉദാന്ത ഡിങ് നേടിയ ഗോളോടെ സ്കോർ 4 -0 ആക്കി ഉയർത്തി.അൻവർ അലിയുടെ ലോഫ്റ്റ് ചെയ്ത പന്ത് പാക്കിസ്ഥാൻ പ്രതിരോധത്തിന്റെ ഓഫ്‌സൈഡ് കെണി തകർത്താണ് ഉദാന്ത വലയിൽ എത്തിച്ചത്.