സഹലിന് ഗോൾ , തകർപ്പൻ ജയത്തോടെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ തുടങ്ങി
ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മംഗോളിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ത്യ പരിചയപെടുത്തിയത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ,ലാലിയൻസുവാല ചാങ്ടെ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ മുന്നിലെത്തി.
വലതു വിങ്ങിൽ നിന്നും അനിരുദ്ധ് താപ നൽകിയ ക്രോസിൽ നിന്നും സഹലാണ് ഇന്ത്യക്കായി ഗോൾ നേടിയത്. 14 ആം മിനുട്ടിലാണ് ചാങ്ടെയുടെ ഗോൾ പിറക്കുന്നത്. രണ്ടു ഗോൾ നേടിയ ശേഷവും നിരവധി അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഒന്ന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ മംഗോളിയ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യക്ക് കൂടുതൽ ഗോളുകൾ നേടാൻ സാധിച്ചില്ല.
മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്റർകോണ്ടിനെന്റൽ കപ്പ് നടക്കുന്നത്.ലെബനൻ (ഫിഫ റാങ്കിംഗ് 99), വാനുവാട്ടു (164), മംഗോളിയ (183) എന്നിവയാണ് നാല് ടീമുകളുടെ ടൂർണമെന്റിലെ മൂന്ന് സന്ദർശക ടീമുകൾ.റൗണ്ട്-റോബിൻ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ മികച്ച രണ്ട് ടീമുകൾ ജൂൺ 18 ന് ഫൈനൽ കളിക്കും.ഇന്റർകോണ്ടിനെന്റൽ കപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ SAFF ചാമ്പ്യൻഷിപ്പിനൊപ്പം ദേശീയ ടീം രണ്ട് ബാക്ക്-ടു-ബാക്ക് ടൂർണമെന്റുകൾ കളിക്കും.