‘FIFA WC യോഗ്യതാ മത്സരം’: അഫ്ഗാനിസ്ഥാനെതിരെ വിജയം ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങുന്നു | Indian Football
ഇന്ന് സൗദി അറേബ്യയിലെ അബഹയിൽ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മണിക്കാണ് മത്സരം അരങ്ങേറുന്നത്.റാങ്കിങില്‍ താഴെയുള്ള ടീമായ അഫ്ഗാനെതിരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യ അനായസ വിജയം പ്രതീക്ഷിക്കുന്നു.ഈ മത്സരത്തില്‍ ജയിച്ച് മൂന്ന് പോയിന്റുകള്‍ നേടിയാല്‍ ഇന്ത്യ യോഗ്യതാ പോരാട്ടത്തിന്റെ മൂന്നാം റൗണ്ടിലേക്ക് കൂടുതല്‍ അടുക്കും.
മൂന്നാം റൗണ്ടിലെത്തിയാല്‍ ഇന്ത്യയുടെ ചരിത്ര നേട്ടമായി അതു മാറുകയും ചെയ്യും. ഗ്രൂപ്പിൽ ആറ് പോയിൻ്റുമായി ഖത്തർ ആണ് ഒന്നാം സ്ഥാനത്തുള്ളത് .രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റും ഒരു വിജയവുമായി ഇന്ത്യ നിലവിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് പോയിൻ്റുമായി കുവൈറ്റ് രണ്ടാം സ്ഥാനത്താണ് , ഇതുവരെ കളിച്ച രണ്ട് കളികളിൽ പൂജ്യം ജയവുമായി അഫ്ഗാനിസ്ഥാൻ നാലാം സ്ഥാനത്താണ്. പരിശീലനത്തിനിടെ പരിക്കേറ്റ സഹൽ അബ്ദുൾ സമദിൻ്റെ സേവനം ഇന്ത്യക്ക് നഷ്ടമാകും. ജീക്‌സൺ സിംഗും അൻവർ അലിയും ടീമിൽ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആശ്വാസമാകും.
After Sahal's last moment injury, will Igor Stimac go ahead with a different attacking plan? 🤔#AFGIND #IndianFootball #IgorStimac #WorldCupQualifiers #predictions #sunilchhetri pic.twitter.com/xTGJo7JeQA
— Khel Now (@KhelNow) March 21, 2024
158-ാം റാങ്കുകാരായ അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ഔട്ടിംഗുകളിലെ (പുറത്തും നാട്ടിലും) വിജയങ്ങൾ ഒമ്പത് പോയിൻ്റ് നേടാൻ ഇന്ത്യയെ സഹായിക്കും, കുവൈത്തിനെതിരായ അവരുടെ അടുത്ത രണ്ട് മത്സരങ്ങളിൽ ഖത്തർ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബ്ലൂ ടൈഗേഴ്സിന് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനുള്ള യഥാർത്ഥ അവസരമുണ്ട്. കുവൈത്ത് സിറ്റിയിൽ കുവൈത്തിനെ (1-0) തോൽപ്പിച്ച ഇന്ത്യ യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഖത്തറിനോട് (0-3) ഭുവനേശ്വറിൽ തോറ്റിരുന്നു.
The Indian Football Team is back!🇮🇳
— Sportskeeda (@Sportskeeda) March 21, 2024
They face Afghanistan tonight in the FIFA World Cup Qualifiers!💙
It's time to Back The Blue Tigers. 🐯#IndianFootball #BackTheBlue #SKIndianSports pic.twitter.com/RMzLPZmkrh
ഇന്ത്യ: സന്ധു; ഭേക്കെ, പൂജാരി, അൻവർ, മിശ്ര; അപ്പൂയ, ജെയ്‌ക്‌സൺ; ചാങ്‌തെ, ഛേത്രി, മഹേഷ്; മെഹ്താബ്
അഫ്ഗാനിസ്ഥാൻ: അസീസി; നസാരി, ഹനീഫി, അമീരി, അസ്കർ; അസെക്‌സായ്, സ്കന്ദരി, പോപൽസയ്, ആസാദ്‌സോയ്; ഷരീഫി, അരേസൗ