കുതിപ്പുകൾക്കിടയിലെ കിതപ്പ് !! തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് നഷ്ടപ്പെടും
2023 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. തുടർച്ചയായ വിജയങ്ങൾ നേടിയ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ 100 ൽ എത്തുകയും ചെയ്തു . എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ആരാധകർക്ക് വലിയ നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്.
സാങ്കേതിക കാരണങ്ങളാല്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും. കായികമന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്ബോള്‍ ടീമിന്‍റെ ഏഷ്യാഡിലെ പങ്കാളിത്തം അവതാളത്തിലാക്കിയത്.തായ്‌ലൻഡിൽ നടക്കുന്ന കിംഗ്‌സ് കപ്പിന് ശേഷം (സെപ്റ്റംബർ 7-മുതൽ10 ) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ദേശീയ സീനിയർ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് അണ്ടർ 23 ടീമിനെ എടുക്കുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നേരത്തെ പദ്ധതിയിട്ടിരുന്നു.
2002 മുതൽ, ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ അണ്ടർ-23 ടീമുകളേതായി മാറ്റിയിരുന്നു.അതിനു മുകളിലുള്ള മൂന്ന് കളിക്കാരും ഒരു ടീമിൽ അനുവദനീയമാണ്.ഏഷ്യയിലെ മികച്ച 8 ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഫുട്ബോളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ്.
India set to miss out on asian games for second successive edition,
— Football Express India (@FExpressIndia) July 15, 2023
The Indian football team is likely to miss the Asian Games for the second time in a row as it does not meet the Sports Ministry’s criteria of being ranked among the top-8 sides in the continent
AIFF to appeal… pic.twitter.com/lYfNkN6pwA
Indian football team (18th in Asia) will not participate in the upcoming Asian Games as per government rules?
— Pranay (@thepranaysingh) July 15, 2023
Teams ranked in top 8 in the continent are allowed to compete in the multi-sport event. Also, it's the 2nd consecutive time where we will be absent from the tournament pic.twitter.com/DpfwqxyqdR
റാങ്കിങ്ങിൽ ഏഷ്യയിലെ ആദ്യ എട്ടിന് അടുത്തെങ്ങും ഇന്ത്യയില്ല. നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ്.”ഇത് സർക്കാർ എടുത്ത തീരുമാനമാണ്. അതിനാൽ ഞങ്ങൾ അത് പാലിക്കണം. എന്നിരുന്നാലും, ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കും,” എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പിടിഐയോട് പറഞ്ഞു.
⚡ Terrific two weeks in Bengaluru 🙌
— Indian Football Team (@IndianFootball) July 15, 2023
⚽ Revisit all of India's 🇮🇳 goals from our record-extending 9️⃣th #SAFFChampionship2023 title run 🏆#BlueTigers 🐯 #IndianFootball ⚽ pic.twitter.com/38aa1EHn9y