കരുത്തരായ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ഇന്റർ കോണ്ടിനെന്റൽ കിരീടം സ്വന്തമാക്കി ഇന്ത്യ. രണ്ടാം പകുതിയിൽ സുനിൽ ഛേത്രിയും ലാലിയൻസുവാല ചാങ്തെയും നെയ്ദ്യ ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മലയാളി താരങ്ങളായ സഹലും ആഷിക്കും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.
ലെബനൻ താരങ്ങളുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനുട്ടിൽ സഹലും ഛേത്രിയും കൂടിയുള്ള മുന്നേറ്റം ലെബനൻ ബോക്സിൽ അപകടം വിതച്ചു. ആറാം മിനുട്ടിൽ ആഷിഖിനെ ഫൗൾ ചെയ്തെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. ആദ്യ 10 മിനിറ്റ് പൂർണമായും ഇന്ത്യൻ അധിപത്യമായിരുന്നു കാണാൻ സാധിച്ചത്. മലയാളി താരങ്ങളായ സഹാളും ആഷിക്കും ലെബനൻ ബോക്സിലേക്ക് നിരന്തരം മുന്നേറ്റം നടത്തിക്കൊണ്ടിരുന്നു.
ആഷിക്കിന്റെ ക്രോസുകൾ എതിർ ഡിഫെൻഡർമാർക്ക് ഒരു വെല്ലുവിളിയായായിരുന്നു. 45 ആം മിനുട്ടിൽ സഹലിനെ ഫൗൾ ചെയ്തതിന് അപകടകരമായ മേഖലയിൽ ഇന്ത്യക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും അവസരം മുതലാക്കാൻ സാധിച്ചില്ല. രണ്ടമ്മ പകുതിയുടെ തുടക്കത്തിൽ തന്നെ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ഗോൾ നേടി. മികച്ചൊരു ബിൽഡപ്പ് കളിയിൽ നിന്നായിരുന്നു ഗോൾ പിറന്നത്.ചാങ്ടെയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു ഛേത്രിയുടെ 87 ആം അന്തരാഷ്ട്ര ഗോൾ പിറന്നത്.
66 ആം മിനുട്ടിൽ ചാങ്ടെയിലൂടെ ഇന്ത്യ രണ്ടമത്തെ ഗോൾ നേടി.മഹേഷ് സിങ്ങിന്റെ ഷോട്ട് രക്ഷപെടുത്തിയെങ്കിലും ലാലിയൻസുവാല ചാങ്തെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ ശക്തരായ ഇൻഡിയെയാണ് കാണാൻ സാധിച്ചത്.രണ്ടു ഗോളുകൾ നേടിയതിനപ്പുറം മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു.ആദ്യ പകുതിയിൽ കുറച്ച് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും രണ്ടാം പകുതിയിൽ ലെബനനിൽ നിന്ന് മികച്ചതൊന്നും ഉണ്ടായില്ല.ലാലിയൻസുവാല ചാങ്ടെയെ ‘മാൻ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുത്തു. ഫൈനലിൽ ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി.