കിർഗിസ്ഥാനെ കീഴടക്കി ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടവുമായി ഇന്ത്യ |Indian Football

തുടർച്ചയായ രണ്ടാം മത്സരത്തിലും ജയവുമായി ത്രിരാഷ്ട്ര ടൂർണമെന്റിൽ കിരീടം നേടി ഇന്ത്യ. ഇന്ന് ഇംഫാലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കിർഗിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മറിനെ പരാജയപ്പെടുത്തിയിരുന്നു. കിരീടം നേടിയാണ് ഇന്ത്യക്ക് ഇന്ന് സമനില മാത്രം മതിയായായിരുന്നു.

ഇന്ത്യക്കായി ഇരു പകുതിയിലുമായി സുനിൽ ഛേത്രിയും സന്ദേശ് ജിങ്കനുമാണ് ഗോളുകൾ നേടിയത്34 ആം മിനുട്ടിലാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. ബ്രെണ്ടൻ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ ജിംഗാൻ കിർഗിസ്ഥാൻ വല കുലുക്കുകയായിരുന്നു. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യ രണ്ടാം ഗോൾ നേടിയത്.മഹേഷിനെ കിർഗിസ്ഥാൻ ഡിഫൻഡർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും സുനിൽ ഛേത്രിയാണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ ഇന്ത്യ കിരീടവും ജയവും ഉറപ്പിച്ചു. സാഫ് കപ്പിന് ശേഷം ഇഗോർ സ്ടിമാക്ക് ഇന്ത്യക്ക് നേടിക്കൊടുക്കുന്ന രണ്ടമത്തെ കിരീടമാണിത്.