‘ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും ‘വലിയ നേട്ടം’ പ്രതീക്ഷിക്കേണ്ട’: ഇഗോർ സ്റ്റിമാക് | Asian Cup | Igor Stimac

അടുത്തയാഴ്ച ഖത്തറിൽ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും ‘വലിയ നേട്ടം’ പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പറഞ്ഞു.“യഥാർത്ഥത്തിൽ, നമുക്ക് ഏഷ്യൻ കപ്പിൽ എന്തെങ്കിലും നേടണം എന്നാൽ വലിയ നേട്ടം പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യമല്ല, ”സ്റ്റിമാക് റെവ് സ്പോർട്സിനോട് പറഞ്ഞു.

ഇന്ത്യൻ ടീമിന്റെ ക്രൊയേഷ്യൻ കോച്ചിനെ സംബന്ധിച്ചിടത്തോളം ഏഷ്യൻ കപ്പിൽ നിന്നും നിന്ന് അനുഭവം നേടുകയും അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി നേട്ടം ഉപയോഗിക്കുകയുമാണ് പ്രധാന ലക്ഷ്യം. മാർച്ച് 21ന് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ എവേ മത്സരം കളിക്കും.”നമുക്ക് അനുഭവപരിചയം നേടാനും കഴിയുന്നത്ര മികച്ചത് ചെയ്യാനും ഈ ഗെയിമുകൾ ഉപയോഗിക്കേണ്ടതുണ്ട്. അതിനുശേഷം അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറാവുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ രണ്ട് മത്സരങ്ങളും നിർണായകമായേക്കാം. ഈ രണ്ട് മത്സരങ്ങളും ഞങ്ങളുടെ ലോകകപ്പ് യോഗ്യതയ്ക്ക് നിർണായകമായേക്കാം, രണ്ടാം സ്ഥാനത്തെത്താൻ,” സ്റ്റിമാക് കൂട്ടിച്ചേർത്തു.

“ഒന്നിലും പരാതിപ്പെടാൻ ഞങ്ങൾക്ക് സമയമില്ല. കിട്ടിയത് കിട്ടി. ഞങ്ങൾ ഇവിടെയുണ്ട്, രാജ്യത്തെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ്. അതിനാൽ, ഈ നിമിഷത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കളിയിലാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ്, ത്രിരാഷ്ട്ര കപ്പ് കിരീടം എന്നിവ ഉയർത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഏഷ്യൻ കപ്പിന് ഇറങ്ങുന്നത്. ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ടീമിന്റെ കഠിനാധ്വാനത്തിനുള്ള ഏറ്റവും വലിയ പ്രതിഫലമെന്നും സ്ടിമാക്ക് പേരാണ്.“ഒരു പരിശീലകനോ ഒരു ഫുട്ബോൾ ടീമിനോ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണിത്!സമീപകാലത്ത് ഞങ്ങളുടെ ഫലങ്ങൾക്കുള്ള ഏറ്റവും മികച്ച പ്രതിഫലം ഈ ആരാധകരാണ്. ഞാൻ അവരെ അഭിനന്ദിക്കുന്നു, അവർ അവിടെ ഉണ്ടാകുമെന്ന് എനിക്കറിയാം, അത് സഹായകരമാകും. അവരുടെ സഹായത്തോടെ, ഞങ്ങൾക്ക് 120% നൽകാൻ കഴിയും, ”സ്റ്റിമാക് പറഞ്ഞു.

ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ജനുവരി 13ന് ഓസ്‌ട്രേലിയയെ നേരിടും. ജനുവരി 18ന് ഉസ്ബെക്കിസ്ഥാനെയും ജനുവരി 23ന് സിറിയയ്‌ക്കെതിരേയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ. ജനുവരി 23ന് സിറിയയ്‌ക്കെതി. ലോക റാങ്കിങ്ങിൽ ഓസ്‌ട്രേലിയ 25-ാം സ്ഥാനത്തുംഏഷ്യയിൽ നാലാം സ്ഥാനത്താണ്.ലോകത്ത് 68-ാം സ്ഥാനത്തും ഏഷ്യയിൽ ഒമ്പതാം സ്ഥാനത്തുമാണ് ഉസ്ബെക്കിസ്ഥാൻ. അതുപോലെ, ഫിഫ റാങ്കിംഗിൽ 91-ാം സ്ഥാനത്തുള്ള സിറിയ, എഎഫ്‌സി റാങ്കിംഗിൽ 102-ാം റാങ്കിലുള്ള ഇന്ത്യയേക്കാൾ നാല് സ്ഥാനങ്ങൾ മുകളിലാണ്.

Rate this post