‘ഫിഫ റാങ്കിങ്’ : അഞ്ച് വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ ഫുട്ബോൾ ആദ്യ 100-ൽ |FIFA Rankings

പുതിയ ഫിഫ ലോക റാങ്കിംഗിൽ 100 സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ.ലെബനനെയും ന്യൂസിലൻഡിനെയും മറികടന്ന് 101-ൽ നിന്ന് 100-ലേക്ക് ഇന്ത്യ ഉയർന്നു. ബെംഗളുരുവിൽ നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പ് സെമിഫൈനലിന് തയ്യാറെടുക്കുന്ന ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന് ഇത് മറ്റൊരു തൂവലാണ്.

ശനിയാഴ്ച നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ ലെബനനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഒരു സ്ഥാനം കൂടി ഉയരാൻ കഴിയും. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ ഇതിനകം ലെബനനെ തോൽപിച്ചു കഴിഞ്ഞു.അവസാനമായി ബ്ലൂ ടൈഗേഴ്‌സ് ആദ്യ 100ൽ ഇടം നേടിയത് 20218 മാർച്ചിൽ ആയിരുന്നു.99-ാം സ്ഥാനത്തെത്തിയപ്പോൾ ഇഗോർ സ്റ്റിമാക് ഹെഡ് കോച്ചായിരുന്നു.

നിലവിൽ, സ്വന്തം തട്ടകത്തിൽ 13 കളികളുടെ അപരാജിത പരമ്പരയിലാണ് ഇന്ത്യ, ഈ വർഷമാദ്യം ലെബനനെ പരാജയപ്പെടുത്തി ഇന്റർകോണ്ടിനെന്റൽ കപ്പ് 2023 സ്വന്തമാക്കി. 99-ാം റാങ്കുകാരായ ലെബനൻ ഇപ്പോൾ 102-ാം സ്ഥാനത്താണ്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെതീരെ ആയിരുന്നു നാട്ടിൽ ഇന്ത്യയുടെ അവസാന പരാജയം.

ഫിഫ ലോക റാങ്കിംഗിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.ഓസ്‌ട്രേലിയയ്ക്കും ഇന്തോനേഷ്യയ്ക്കും എതിരായ സൗഹൃദ വിജയങ്ങൾ ലാ ആൽബിസെലെസ്റ്റെ മുന്നിൽ നിലനിർത്തി.ആദ്യ മൂന്ന് സ്ഥാനങ്ങളിലും മാറ്റമില്ല. ഫ്രാൻസും ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടും നാലും ബെൽജിയം അഞ്ചാം സ്ഥാനത്തുമാണ്. ക്രൊയേഷ്യ,നെതർലൻഡ്‌സ്, ഇറ്റലി , പോർട്ടുഗൽ . സ്പെയിൻ എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ.

4.5/5 - (2 votes)