❝AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ജ്യോതിഷത്തിന് പങ്കുണ്ടോ?❞ |Indian Football
അടുത്തിടെ നടന്ന AFC ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ ജ്യോതിഷത്തിന് പങ്കുണ്ടോ? എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ഗ്രൂപ്പ് മത്സരത്തിൽ കംബോഡിയ , അഫ്ഗാനിസ്ഥാൻ ,ഹോങ്കോങ്ക് എന്നിവറീ പരാജയപ്പെടുത്തിയ ടീം ഇന്ത്യ ആദ്യമായാണ് ബാക് ടു ബാക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്.
24 ടീമുകൾ അടങ്ങുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനലിൽ തങ്ങളുടെ ബർത്ത് ഉറപ്പിക്കാൻ ജ്യോതിഷ ഏജൻസിക്ക് എഐഎഫ്‌എഫ് 16 ലക്ഷം രൂപയാണ് കൊടുത്തത്.“ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പിക്കുന്നതിനായി ഫെഡറേഷന്റെ 16 ലക്ഷം രൂപയാണ് ഒരു ഉദ്യോഗസ്ഥൻ ജോത്സ്യ കമ്പനിക്ക് നൽകിയത്. പിന്നീട് ഈ കമ്പനിയുടെ അഡ്രസ്സ് വ്യാജമാണെന്ന് കണ്ടെത്തപ്പെട്ടു. പക്ഷെ ടീം വിജയിച്ചു. ഈ ഉദ്യോഗസ്ഥനോട് ലീവിൽ പോവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.”
ജ്യോതിഷ സ്ഥാപനം ബ്ലൂ ടൈഗേഴ്സുമായി മൂന്ന് സെഷനുകൾ നടത്തിയെങ്കിലും “ഞാൻ വൈകി ടീമിൽ ചേർന്നതിനാൽ ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല” എന്ന് കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു കളിക്കാരൻ പറഞ്ഞു.എഐഎഫ്എഫ് ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനന്ദോ ധർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.മുൻ ഇന്ത്യൻ ഗോൾകീപ്പർ തനുമോയ് ബോസ് ഈ ആശയത്തെയും എഐഎഫ്‌എഫിനെ പരിഹസിക്കുകയും ചെയ്തു.ശരിയായ യൂത്ത് ലീഗുകൾ നടത്തുന്നതിൽ AIFF ആവർത്തിച്ച് പരാജയപ്പെടുകയും നിരവധി അഭിമാനകരമായ ടൂർണമെന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാവുകയും ചെയ്ത ഒരു സമയത്ത്, ഇതുപോലുള്ള സംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിച്ഛായയെ കൂടുതൽ മോശമാക്കും ബോസ് പറഞ്ഞു.
ബ്ലാക്ക് മാജിക് ഇന്ത്യൻ ഫുട്ബോളിന് പുത്തരിയല്ല. ഡൽഹി ആസ്ഥാനമായുള്ള ഒരു ക്ലബ് ഒരിക്കൽ ഒരു പ്രധാന ലീഗ് മത്സരത്തിന്റെ വിജയത്തിനായി മീററ്റ് ആസ്ഥാനമായുള്ള ‘ബാബ’യെ സമീപിച്ചു. അവരുടെ വിജയത്തിന് ശേഷം ടീം അതിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന് നൽകി.