” ഒരു മലയാളി താരവും , മൂന്നു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമടങ്ങിയ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു”
മാർച്ച് 23, 26 തീയതികളിൽ യഥാക്രമം ബഹ്‌റൈൻ, ബെലാറസ് എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾകുള്ള ഇന്ത്യൻ ടീമിനെ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു.25 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ഐഎസ്എൽ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് മൂന്ന് താരങ്ങൾ സ്ക്വാഡിലുണ്ട്.
ഈ സീസൺ ഐ എസ് എല്ലിലെ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ ടീമിലെ എക മലയാളി ആയി. കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഹലും ഒപ്പം ആഷിഖ് കുരുണിയനും പരിക്ക് കാരണം ടീമിനൊപ്പം ഇല്ല. സഹലിന് പരിക്ക് കാരണം ഫൈനലും നഷ്ടമായിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പ്രഭ്സുഖാൻ ഗിൽ, ഹോർമിപാം റൂയ്വാ, ബംഗളൂരുവിന്റെ റോഷൻ സിങ്, ഡാനിഷ് ഫാറൂഖ്, ഹൈദരാബാദ് എഫ്‌സിയുടെ അനികേത് ജാദവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈർ, എഫ്‌സി ഗോവയുടെ അൻവർ അലി എന്നിവരാണ് ടീമിലിടം നേടിയ പുതിയ താരങ്ങൾ.
ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിംഗൻ, റോഷൻ സിങ്, രാഹുൽ ബേക്കെ, ചിങ്ലൻസന സിങ്, ആകാശ് മിശ്ര, മൻവീർ സിങ്, ലിസ്റ്റൻ കൊളാസോ, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ തുടങ്ങിയ പ്രധാനികളൊക്കെ സ്ക്വാഡിലുണ്ട്. സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സാധ്യതാ സ്ക്വാഡിനെ നേരത്തെ പ്രഖ്യാച്ചിരുന്നു. ഇതിനുപിന്നാലെ പൂനെയിൽ ക്യാംപും തുടങ്ങിയിരുന്നു. ഈ സ്ക്വാഡിൽ നിന്നാണ് ഇപ്പോൾ ബഹ്റൈനിലേക്ക് പറക്കുന്ന അന്തിമ സ്ക്വാഡിനെ തിരിഞ്ഞെടുത്തത്.
🚨 SQUAD ANNOUNCEMENT 🚨
— Indian Football Team (@IndianFootball) March 21, 2022
A squad of 2️⃣5️⃣ #BlueTigers 🐯 will represent India 🇮🇳 in the International Friendlies against Belarus 🇧🇾 & Bahrain 🇧🇭 🤩#BackTheBlue 💙 #IndianFootball ⚽ pic.twitter.com/08InqVnjGn
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, പ്രഭ്സുഖൻ ഗിൽ.
പ്രതിരോധനിര: പ്രീതം കൊട്ടാൽ, സെറിട്ടൺ ഫെർണാണ്ടസ്, രാഹുൽ ബേക്കേ, ഹോർമിപാം റയ്‌വാ, ചിൻഗ്ലെൻസേന സിംഗ്, സന്ദേശ് ജിങ്കൻ, റോഷൻ സിങ്, ആകാശ് മിശ്ര, സുബാഷിഷ് ബോസ്, അൻവർ അലി.
മധ്യനിര: പ്രണോയ് ഹോൾഡർ, ബ്രണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് താപ, യാസിർ മുഹമ്മദ്, ബിപിൻ സിങ്, ജീക്സൺ സിങ്, സുഹൈർ വിപി, അനികേത് ജാദവ്, ഡാനിഷ് ഫാറൂഖ്.
മുന്നേറ്റനിര: മൻവീർ സിങ്, റഹിം അലി, ലിസ്റ്റൻ കൊളാക്കോ