“കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ഫൈനൽ പോലെയാണ്” ; ഇവാൻ വുകമാനോവിച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഉജ്ജ്വല ഫോമിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. എട്ട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 13 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന ഏഴു മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 7 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 4 സമനിലകളുമാണ് നേടിയത്.

ബ്ലാസ്റ്റേഴ്സ് ഇനിയുള്ള എല്ലാ മത്സരങ്ങളെയും ഫൈനൽ പോലെയാണ് കാണുന്നത് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു . ഐ എസ് എൽ ലീഗ് കിരീടം നേടാൻ ആകുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ല. ഇനിയും അതിന് കുറേ സമയം ഉണ്ട്. ഈ ലീഗ് തീർത്തും പ്രവചനാതീതമാണ്. ആർക്കും ആരെയും തോൽപ്പിക്കാം. അതുകൊണ്ട് എല്ലാ മത്സരങ്ങളും ഫൈനൽ എന്ന പോലെ കാണണം. ഇവാൻ പറഞ്ഞു.

ടീമിനെ ഒരു കരുത്തുറ്റ ടീമാക്കി മാറ്റാൻ ആണ് ശ്രമിക്കുന്നത്. ഇപ്പോഴത്തേക്ക് വേണ്ടി മാത്രമല്ല ഭാവിയും കൂടെ ലക്ഷ്യം വെച്ചാണ് ടീം ഒരുക്കുന്നത്. അദ്ദേഹം പറഞ്ഞു. ലീഗ് കിരീടം നേടണം എന്ന് ഇപ്പോൾ പറയാൻ തങ്ങൾക്ക് ആവില്ല. കഴിഞ്ഞ സീസണിൽ എങ്ങനെ ആയിരുന്നു എൻ‌ ഓർക്കണം വിനയം വിടരുത്. ഇവാൻ പറഞ്ഞു. സീസണിലെ ആദ്യ പകുതി പോലെ രണ്ടാം പകുതിയും തുടരണം എന്നും ഇവാൻ പറഞ്ഞു. ലീഗിന്റെ അവസാന ഘട്ടത്തിൽ മാത്രമെ ലീഗ് കിരീടത്തെ കുറിച്ച് ചിന്തിക്കു എന്നും അദ്ദേഹം പറഞ്ഞു.

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് വിദേശ സൈനിംഗുകൾ നടത്തില്ല എന്നും പരിശീലകൻ പറഞ്ഞു. ഇപ്പോൾ ഉള്ള വിദേശ താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തൃപ്തരാണ്. ഈ സീസൺ അവരുമായി തന്നെ തുടരും. ഇവാൻ പറഞ്ഞു. എന്നാൽ പ്രാദേശിക താരങ്ങൾ പുതുതായി ടീമിൽ എത്താൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്ത് ടീമിന് പുതുമ നൽകാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ഒരു ട്രാൻസ്ഫറും അടുത്ത് എത്തിയിട്ടില്ല എന്നും കോച്ച് പറഞ്ഞു

ഭൂട്ടാനീസ് താരം ചെഞ്ചോ ഗൈൽറ്റ്ഷെൻ ക്ലബ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.ചെഞ്ചോ ഏഷ്യൻ താരമായതിനാൽ ടീമിലെത്തിക്കുന്ന വിദേശ താരവും ഏഷ്യൻ ക്വാട്ട ആയിരിക്കണം എന്ന നിർബന്ധിത വ്യവസ്ഥ ഉള്ളതുകൊണ്ട് ഏഷ്യൻ താരം ഈ മാസം ടീമിലെത്തുമെന്ന് കിംവദന്തികൾ പരന്നിരുന്നു.നിലവിലെ വിദേശ താരങ്ങളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പൂർണ്ണ തൃപ്തരാണ്. അതുകൊണ്ടുതന്നെ പുതിയ ഒരു വിദേശ താരത്തെ ടീമിലേക്ക് എത്തിക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല എന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

Rate this post