“ഇന്ന് തകർപ്പൻ പോരാട്ടങ്ങൾ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും, ലാലിഗയിലും, ബുണ്ടസ്‌ലീഗയിലും, സിരി എയിലും വമ്പന്‍മാര്‍ കളത്തില്‍”

യൂറോപ്പിലെ പ്രധാനപെട്ട ലീഗുകളിലെല്ലാം വമ്പന്മാർ ഇന്ന് പോരിനിറങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെൽസി ഇന്നിറങ്ങും. ഇന്ത്യന്‍സമയം വൈകീട്ട് 6ന് തുടങ്ങുന്ന എവേ മത്സരത്തിൽ വെസ്റ്റ് ഹാം ആണ് എതിരാളികള്‍. 14 കളിയിൽ 33 പോയിന്‍റുള്ള ചെൽസി ഒന്നാമതും 24 പോയിന്‍റുള്ള വെസ്റ്റ് ഹാം നാലാം സ്ഥാനത്തുമാണ്. ലാലിഗയില്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഇന്ന് മൈതാനത്തിറങ്ങും.

രാത്രി 8.30ന് ലിവര്‍പൂള്‍, വൂള്‍വ്സിനെയും സതാംപ്ടൺ, ബ്രൈറ്റണെയും ന്യൂകാസില്‍, ബേൺലിയെയും നേരിടും. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി രാത്രി 11ന് വാറ്റ്ഫോര്‍ഡിനെ നേരിടും. 14 കളിയിൽ 32 പോയിന്‍റുമായി സിറ്റി രണ്ടാമതും 31 പോയിന്‍റുള്ള ലിവര്‍പൂൾ മൂന്നും സ്ഥാനങ്ങളിലാണ്.

സ്‌പാനിഷ് ലീഗിലും വമ്പന്മാര്‍ ഇന്ന് കളത്തിലെത്തും. ഇന്ത്യന്‍സമയം രാത്രി 8.45ന് ബാഴ്‌സലോണ റയൽ ബെറ്റിസിനെ നേരിടും. 14 കളിയിൽ 23 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സ. രാത്രി 11ന് പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് 14-ാം സ്ഥാനക്കാരായ മയ്യോര്‍ക്കയെ നേരിടും. റയൽ സോസിഡാഡും റയൽ മാഡ്രിഡും പുലര്‍ച്ചെ 1.30ന് ഏറ്റുമുട്ടും.15 കളിയിൽ 36 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 29 പോയിന്‍റുള്ള സോസിഡാഡ് ആണ് മൂന്നാമത്. നിലവില്‍ നാലാം സ്ഥാനത്തുള്ള സെവ്വിയ്യ വൈകീട്ട് 6.30ന് വിയ്യാറയലിനെ നേരിടും.

ബുണ്ടസ്‌ലീഗയിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളും തമ്മിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. ഇന്നത്തെ മത്സരം ജയിച്ച് ഒന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് സോർട്ട്മുണ്ട്. ഇന്ത്യൻ സമയം രാത്രി 11.00 നാണു മത്സരം.

ഇറ്റാലിയൻ സിരി എ യിൽ 7 .30 നു നടക്കുന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ എസി മിലാൻ സലേർനോയെ നേരിടും. മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാന്കാക്രം ഇന്റർ മിലാൻ റോമയെ നേരിടും. 10 .30 ക്കാന് മത്സരം. 1 .15 നു നടക്കുന്ന മുട്ടൊരു മത്സരത്തിൽ നാപോളി അറ്റ്ലാന്റായെ നേരിടും. ഫ്രഞ്ച് ലീഗിൽ പിഎസ് ജി ലെന്സിനെ നേരിടും രാത്രി 1 .30 ക്കാണ് പോരട്ടം

Rate this post